fbwpx
മുല്ലപ്പെരിയാർ ഡാമിൻ്റെ സുരക്ഷ; മേൽനോട്ട സമിതി യോഗം വിളിച്ച് കേന്ദ്ര ജല കമ്മീഷൻ
logo

ന്യൂസ് ഡെസ്ക്

Last Updated : 01 Sep, 2024 12:11 PM

യോഗത്തിൽ ബി അശോക് ഐഎഎസ്, പ്രിയേഷ് ചീഫ് എഞ്ചിനിയർ, തമിഴ് നാട് സർക്കാരിന് വേണ്ടി അഡീഷൽ ചീഫ് സെക്രട്ടറി മണി വാസൻ തുടങ്ങിയവർ പങ്കെടുക്കും

KERALA


മുല്ലപെരിയാർ ഡാമിൻ്റെ സുരക്ഷ അടിയന്തരമായി പരിശോധിക്കണമെന്ന കേരളത്തിൻ്റെ ആവശ്യം ചർച്ച ചെയ്യാൻ മേൽനോട്ട സമിതി യോഗം വിളിച്ച് കേന്ദ്ര ജല കമ്മീഷൻ.  മേൽനോട്ട സമിതിയുടെ ചെയർമാൻ കൂടിയായ കേന്ദ്ര ജല കമ്മിഷൻ ഡാം സുരക്ഷ ചീഫ് എഞ്ചിനിയർ രകേഷ് കശ്യപാണ് യോഗം വിളിച്ചത്. യോഗത്തിൽ ബി അശോക് ഐഎഎസ്, പ്രിയേഷ് ചീഫ് എഞ്ചിനിയർ, തമിഴ് നാട് സർക്കാരിന് വേണ്ടി അഡീഷൽ ചീഫ് സെക്രട്ടറി മണി വാസൻ തുടങ്ങിയവർ പങ്കെടുക്കും. നാളെ രാവിലെ 10.30 നാണ് യോഗം.

മുല്ലപ്പെരിയാർ അണക്കെട്ടിൽ അറ്റക്കുറ്റപ്പണി നടത്തണമെന്നാണ് തമിഴ്നാടിൻ്റെ ആവശ്യം. സുപ്രീംകോടതിയുടെ 2014 ലെ നിർദേശത്തിൻ്റെ ചുവടുപിടിച്ചാണ് മേൽനോട്ടസമിതിയുടെ അംഗീകാരത്തോടെ അറ്റക്കുറ്റപ്പണിക്കായി തമിഴ്നാട് ശ്രമിക്കുന്നത്. എന്നാൽ കേരളത്തിൻ്റെ ആശങ്കൾ കണക്കിലെടുത്ത് സമർപ്പിച്ച ഹർജിയിൽ അണക്കെട്ടിൽ സമഗ്ര സുരക്ഷാ പരിശോധന ആവശ്യമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ശേഷവും ഡാമിൻ്റെ അറ്റകുറ്റപ്പണികൾ നടക്കട്ടെ എന്നായിരുന്നു തമിഴ്നാടിൻ്റെ സമീപനം. ഇതിനെതിരെയാണ് കേരളം രംഗത്തിയത്.

READ MORE: കൂട്ട ബലാത്സംഗ ശ്രമം നേരിട്ടു, സംവിധായകന്‍ ഹരിഹരന്‍ അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാണോ എന്ന് ചോദിച്ചു; വെളിപ്പെടുത്തലുമായി ചാര്‍മിള


2011 ലാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ സമഗ്ര സുരക്ഷാ പരിശോധന നടത്തിയത്. പത്തുവർഷത്തിലൊരിക്കൽ രാജ്യത്തെ പ്രധാന ഡാമുകളിൽ സുരക്ഷാപരിശോധന ആവശ്യമാണെന്ന് കേന്ദ്രജലകമ്മീഷൻ്റെ സുരക്ഷാ പുസ്തകത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

READ MORE: മുകേഷിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണം; മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ്

KERALA
പൊലീസ് ഉദ്യോഗസ്ഥൻ ക്രൂരമായി മർദിച്ചു; കേരളപുരം സ്വദേശി ഗുരുതരാവസ്ഥയിൽ, ചോറ്റാനിക്കര സി.ഐ. മനോജിനെതിരെ പരാതി
Also Read
user
Share This

Popular

NATIONAL
WORLD
കടുത്ത നടപടിയുമായി കശ്മീർ പൊലീസ്; ഭീകരരുടെ വീടുകൾ ബോംബിട്ട് തകർത്തു