fbwpx
ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് യുഎൻ
logo

ന്യൂസ് ഡെസ്ക്

Posted : 25 Apr, 2025 10:15 AM

പഹൽഗാം അക്രമണത്തിന് സഹായം നൽകിയ സ്ലീപ്പർ സെൽ തീവ്രവാദി ആദിൽ തക്കാൻ്റെ വീട് ജമ്മു കശ്മീർ പൊലീസ് ഇടിച്ച് നിരത്തി.ഹസൻ മസൂരി ഷാ എന്ന ഇരട്ട പേരുള്ള TRF നേതാവിൻ്റെ വീടും ഇടിച്ച് നിരത്തി.

NATIONAL


പഹൽഗാം ഭീകരാക്രമണത്തിൻ്റെ നടുക്കം മാറും മുൻപേ ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. സുരക്ഷാസേനയും ഭീകരവാദികളും തമ്മിലാണ് ഏറ്റുമുട്ടൽ. കുൽനാർ ബാസിപോര മേഖലയില്‍ ഭീകരസാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെതുടർന്നുള്ള തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഒളിച്ചിരുന്ന ഭീകരർ സൈനികർക്കുനേരെ വെടിയുതിർക്കുകയായിരുന്നു. പഹൽഹാം ഭീകരാക്രമണത്തിനുശേഷമുള്ള നാലാമത്തെ ഏറ്റുമുട്ടലാണിത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

പഹൽഗാം അക്രമണത്തിന് സഹായം നൽകിയ സ്ലീപ്പർ സെൽ തീവ്രവാദി ആദിൽ തക്കാൻ്റെ വീട് ജമ്മു കശ്മീർ പൊലീസ് ഇടിച്ച് നിരത്തി.ഹസൻ മസൂരി ഷാ എന്ന ഇരട്ട പേരുള്ള TRF നേതാവിൻ്റെ വീടും ഇടിച്ച് നിരത്തി. സ്ഫോടനത്തിലൂടെ വീട് തകർക്കുന്ന ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

അതേ സമയം ഇന്ത്യ- പാകിസ്ഥാൻ സാഹചര്യം ആശങ്കയോടെ സസൂക്ഷ്മം നിരീക്ഷിക്കുകയാണ് യുൻ . സെക്രട്ടറി ജനറൽ ആൻ്റോണിയോ ഗുട്ടറെസ് സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.ഇരുരാജ്യങ്ങളും സംയമനം പാലിക്കാൻ അഭ്യർഥിക്കുന്നതായി യുഎൻ വക്താവ് അറിയിച്ചു.


Also Read;പാക് ഭീകരർ നുഴഞ്ഞ് കയറിയത് ഒന്നരവർഷം മുമ്പ്; സഹായിച്ച ലഷ്ക്കറെ സ്ലീപ്പർസെല്ലിലെ 5 പേരെ NIA അറസ്റ്റ് ചെയ്തു

പഹൽഹാമിൽ ഭീകരാക്രമണം നടത്തിയ പാക് ഭീകരർ നുഴഞ്ഞ് കയറിയത് ഒന്നരവർഷം മുൻപെന്ന് റിപ്പോർട്ട് പുറത്തുവന്നു. ഭീകരരെ സഹായിച്ച ലഷ്ക്കർ സ്‌ലീപ്പർ സെല്ലിലെ 5 പേരെ NIA അറസ്റ്റ് ചെയ്തു.പഹൽഗാമിൽ ഇവർക്ക് സഹായം ലഭിച്ചിട്ടുണ്ടോ എന്നറിയാൻ പോലീസ് വിശദമായി ചോദ്യം ചെയ്യും.ഇന്ന് മാത്രം ചോദ്യം ചെയ്യലിന് ഹാജരാകാൻ 250 പേർക്കാണ് ജമ്മു കശ്മീർ പൊലീസ് നോട്ടീസ് നൽകിയിരിക്കുന്നത്.

അതേസമയം അക്രമണം നടത്തിയ തീവ്രവാദികളായ ഹാസിം മൂസ, അലി ബായ്, ആദിൽ ഹുസൈൻ അടക്കം 5 പേർ മലനിരകളിൽ ഒളിച്ചിരിക്കുന്നു എന്ന വിവരം സുരക്ഷാ സേനകൾക്ക് ലഭിച്ചിട്ടുണ്ട്. ഇന്നും മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് തെരച്ചിൽ.

Also Read
user
Share This

Popular

NATIONAL
NATIONAL
ISRO മുന്‍ ചെയര്‍മാന്‍ ഡോ. കെ. കസ്തൂരിരംഗന്‍ അന്തരിച്ചു