അസം സ്വദേശി ബാബുൽ ഹുസൈനെയാണ് തിങ്കളാഴ്ച രാവിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
മൂവാറ്റുപുഴയിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഇതര സംസ്ഥാന തൊഴിലാളിയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. അസം സ്വദേശി ബാബുൽ ഹുസൈനെയാണ് തിങ്കളാഴ്ച രാവിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദീർഘനാളായി ഈ വീട്ടിൽ താമസിച്ച് ജോലിചെയ്തുവരികയായിരുന്നു ബാബുൾ.
ഇന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിൽ ആണ് കൊലപാതകമെന്ന് തെളിഞ്ഞത്. ബാബുളിൻ്റെ മരണത്തെതുടർന്ന് ഇയാളുടെ കുടുംബത്തെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. മൃതദേഹത്തിന് അഞ്ചു ദിവസത്തോളം പഴക്കമുണ്ടായിരുന്നതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.