fbwpx
ഇന്ത്യയിൽ ആദ്യ HMPV കേസ്; 8 മാസം പ്രായമുള്ള കുഞ്ഞിന് രോഗബാധ സ്ഥിരീകരിച്ചു
logo

ന്യൂസ് ഡെസ്ക്

Last Updated : 06 Jan, 2025 11:55 AM

ബെംഗളൂരുവിലുള്ള 8 മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗബാധ സ്ഥിരീകരിച്ചത്

NATIONAL


ഇന്ത്യയിൽ ആദ്യത്തെ എച്ച്എംപിവി കേസ് റിപ്പോർട്ട് ചെയ്തു. ബെംഗളൂരുവിലുള്ള 8 മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടിക്ക് യാത്രാ പശ്ചാത്തലമില്ലെന്നും എവിടെ നിന്നാണ് രോഗം പിടിപെട്ടത് എന്ന കാര്യം പരിശോധിച്ച് വരികയാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ഇത് ചൈനീസ് വേരിയന്‍റ് തന്നെയാണോ എന്നതിൽ സ്ഥിരീകരണമില്ലെന്നും പരിശോധന തുടരുമെന്നും കർണാടക ആരോഗ്യവകുപ്പ് അറിയിച്ചു.


കോവിഡിന് ശേഷം ഭീതിപടര്‍ത്തി കൊണ്ടാണ് ചൈനയിൽ വീണ്ടും മറ്റൊരു രോഗം സ്ഥിരീകരിച്ചത്. രോഗബാധയെ തുടര്‍ന്ന് ചൈനയിലെ ആശുപത്രികള്‍ നിറയുന്നതായുള്ള വാര്‍ത്തകളും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. ചൈനയുടെ വടക്കന്‍ പ്രദേശങ്ങളിലാണ് രോഗവ്യാപനം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണ വൈറസ് പോലെ എല്ലാ പ്രായത്തില്‍പെട്ട ആളുകളേയും ഗുരുതരമായി ബാധിക്കുന്ന രോഗം കുട്ടികളിലാണ് കൂടുതലായി കണ്ടുവരുന്നത്.


ALSO READ: എന്താണ് എച്ച്എംപി വൈറസ്?; ലക്ഷണങ്ങൾ, പ്രതിരോധ മാർഗങ്ങൾ




ഇരുപത് വര്‍ഷം മുമ്പാണ് HMPV വൈറസ് കണ്ടെത്തുന്നത്. എന്നാല്‍, വൈറസിനെ ചെറുക്കാനുള്ള വാക്‌സിന്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. വൈറസ് വ്യാപനം തടയാന്‍ പൊതുജനാരോഗ്യ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാനും ജാഗ്രത പുലര്‍ത്താനും ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് വ്യാപന സമയത്തുണ്ടായിരുന്നത് പോലെ മാസ്‌ക് ധരിക്കാനും കൈകള്‍ വൃത്തിയായി സൂക്ഷിക്കാനും നിര്‍ദേശമുണ്ട്. രോഗവ്യാപന സാഹചര്യത്തില്‍ മറ്റ് ഏഷ്യന്‍ രാജ്യങ്ങളും ജാഗ്രതയിലാണ്. ചൈനയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങള്‍ കര്‍ശനമായ നിരീക്ഷണ നടപടികള്‍ നടപ്പിലാക്കുന്നുണ്ട്. ഹോങ്കോങ്ങിലും ചില കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


എന്താണ് എച്ച്എംപിവി?


ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന വൈറസാണ് എച്ച്എംപിവി. കൊറോണയ്ക്ക് സമാനമായാണ് ഈ വൈറസിന്റെ വ്യാപനം. 14 വയസ്സിനു താഴെയുള്ള കുട്ടികളിലാണ് എച്ച്എംപിവി കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രായമായവരും കുട്ടികളും പ്രതിരോധ ശക്തി കുറഞ്ഞവരിലുമാണ് അപകടസാധ്യത ഏറെ. ചില കേസുകളില്‍, വൈറസ് ബ്രോങ്കൈറ്റിസ് അല്ലെങ്കില്‍ ന്യുമോണിയ പോലുള്ള സങ്കീര്‍ണതകളിലേക്ക് നയിച്ചേക്കാം. പാരാമിക്സോവിരിഡേ ഇനത്തില്‍പെട്ട എച്ച്എംപിവി ആദ്യമായി സ്ഥിരീകരിച്ചത് 2001 ലാണ്. എച്ച്എംപിവിക്ക് പ്രത്യേക വാക്‌സിനേഷനോ ചികിത്സയോ ലഭ്യമല്ലെന്നും വിദഗ്ദര്‍ പറയുന്നു.

ALSO READ: ചൈനയില്‍ വീണ്ടുമൊരു വൈറസ് വ്യാപനം? ഭീതി പരത്തി ഹ്യൂമണ്‍ മെറ്റാപ്ന്യൂമോവൈറസ്


Also Read
user
Share This

Popular

KERALA
WORLD
സിപിഎമ്മിൻ്റെ പാർട്ടി ഫണ്ട് വെട്ടിപ്പ് പരാതി: മധു മുല്ലശ്ശേരിയുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി