ഇടതുപക്ഷ സ്വതന്ത്ര എംഎൽഎ എന്ന നിലയിൽ സാമാന്യമര്യാദ പാലിക്കാതെ പരസ്യമായി പ്രസ്‌താവന നടത്തുകയും പാർടിക്കും മുഖ്യമന്ത്രിക്കും ഇടതുപക്ഷത്തിനുമെതിരായി നീങ്ങുകയുമാണ് അൻവറെന്നും അദ്ദേഹം പറഞ്ഞു
പി.വി. അൻവറിനെതിരെ വീണ്ടും സിപിഎം. അൻവർ സിപിഎമ്മിനെയും എൽഡിഎഫിനെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു. ഇടതുപക്ഷ സ്വതന്ത്ര എംഎൽഎ എന്ന നിലയിൽ സാമാന്യമര്യാദ പാലിക്കാതെ പരസ്യമായി പ്രസ്‌താവന നടത്തുകയും പാർട്ടിക്കും മുഖ്യമന്ത്രിക്കും ഇടതുപക്ഷത്തിനുമെതിരായി നീങ്ങുകയാണ് അൻവർ. ഇതൊന്നും കൊണ്ട് പാർട്ടിയേയും സർക്കാരിനെയും തകർക്കാൻ ആവില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ വിമർശിച്ചു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ തള്ളി എം.വി. ഗോവിന്ദൻ രംഗത്തെത്തിയതോടെയാണ്, പാർട്ടി വിലക്ക് മറികടന്ന് അൻവർ പരസ്യപ്രതികരണങ്ങൾ നടത്തിയത്. മുഖ്യമന്ത്രിക്കെതിരെയും സിപിഎമ്മിനെതിരെയും അൻവർ പോരാട്ടം തുടർന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം നിലമ്പൂരിലും ഇന്നലെ കോഴിക്കോടും യോഗം വിളിച്ചു ചേർത്തതിനു പിന്നാലെ, ശാരീരിക അസ്വസ്ഥതകളെ തുടർന്ന് നടത്താനിരുന്ന വീശദികരണ യോഗങ്ങൾ മാറ്റിവയ്ക്കുന്നതായി അൻവർ ഫെയ്സ്ബുക്കിലൂടെ അറിയിച്ചിരുന്നു.