എൽഡിഎഫ് എംഎംൽഎമാരെ വില കൊടുത്ത് വാങ്ങാൻ കഴിയില്ലെന്നും, പാലക്കാട് ഏരിയ കമ്മിറ്റി അംഗം പാർട്ടി വിട്ടിട്ടില്ല,പാർട്ടി ബന്ധം അവസാനിപ്പിച്ചിട്ടില്ലെന്നും എം. വി. ഗോവിന്ദൻ വ്യക്തമാക്കി
വരുന്ന തെരഞ്ഞെടുപ്പിൽ പാലക്കാട് മൂന്നാം സ്ഥാനത്തു നിന്ന് ഒന്നിലേക്ക് കുതിക്കുമെന്നും, ചരിത്രവിജയം നേടാൻ ചേലക്കര സജ്ജമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഭൂതകാലങ്ങളിൽ നടത്തിയ പ്രസ്താവനകളിൽ കാര്യമില്ലെന്നും, സരിൻ വിളിച്ച് മാപ്പ് പറഞ്ഞിരുന്നുവെന്നും, വിളിച്ചപ്പോൾ സഖാവേ എന്നാണ് വിളിച്ചതെന്നും എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസ മേഖലയിൽ കാവിവൽക്കരണം നടത്താൻ ശ്രമം നടക്കുന്നുണ്ടെന്നും ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ നിർണയത്തിൽ സെർച്ച് കമ്മിറ്റി പോലും വേണ്ട എന്നാണ് ഗവർണറുടെ വാദമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. കുന്നുമ്മൽ മോഹനനെ അങ്ങനെയാണ് നിയമിച്ചത്. ഇത് ജനാധിപത്യ വിരുദ്ധവും, നിയമവിരുദ്ധവുമാണെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി. കണ്ണൂരിൽ ഗോപിനാഥനെ തീരുമാനിച്ചപ്പോൾ വലിയ ചർച്ച ആയിരുന്നു. എന്നാൽ ഇപ്പോൾ ചർച്ചയൊന്നും ഇല്ല. ഗവർണർ എടുക്കുന്ന ഇത്തരം നിലപാടിൽ ജനം പ്രതിഷേധിക്കും.
ALSO READ: കോഴയിൽ കുരുങ്ങി; അഭിപ്രായം പറയേണ്ടത് എൻസിപിയെന്ന് എൽഡിഎഫ് കൺവീനർ, ആരോപണം നിഷേധിച്ച് നേതൃത്വം
തോമസ് കെ. തോമസിൻ്റെ വിഷയം സെക്രട്ടറിയേറ്റിൽ ചർച്ച ആയിട്ടില്ല. ആൻ്റണി രാജു നിഷേധിച്ചിട്ടില്ലെങ്കിൽ അങ്ങനെ വാർത്ത നൽകൂ. വിവാദത്തെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫ് എംഎൽഎമാരെ വില കൊടുത്ത് വാങ്ങാൻ കഴിയില്ലെന്നും, പാലക്കാട് ഏരിയ കമ്മിറ്റി അംഗം പാർട്ടി വിട്ടിട്ടില്ല, പാർട്ടി ബന്ധം അവസാനിപ്പിച്ചിട്ടില്ലെന്നും എം. വി. ഗോവിന്ദൻ വ്യക്തമാക്കി.