ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ 3.27ന് 'ക്രൂ 9' സംഘം ഭൂമിയിൽ തിരിച്ചെത്തുമെന്ന് നാസ അറിയിച്ചു.
ആശങ്കകൾക്കും സാങ്കേതിക പ്രശ്നങ്ങൾക്കും അവസാനം കുറിച്ച് സുനിത വില്യംസും കൂട്ടരും തിരിച്ചെത്തുന്നു. കഴിഞ്ഞ ഒൻപത് മാസത്തിലേറെയായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസും ബുച്ച് വിൽമോറും ഒടുവിൽ ബുധനാഴ്ചയോടെ ഭൂമിയിലേക്ക് തിരിച്ചെത്തുകയാണ്. ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ 3.27ന് 'ക്രൂ 9' സംഘം ഭൂമിയിൽ തിരിച്ചെത്തുമെന്ന് നാസ അറിയിച്ചു.
ഫ്ലോറിഡയിലെ സമയപ്രകാരം ചൊവ്വാഴ്ച വൈകിട്ട് 5.57നാണ് സ്പാഷ് ഡൌണിനുള്ള സമയം നാസ ക്രമീകരിച്ചിരിക്കുന്നത്. നാസ പുറത്തുവിട്ട ഷെഡ്യൂൾ പ്രകാരം യു.എസിലെ സമയമനുസരിച്ച് ചൊവ്വാഴ്ച അർധരാത്രി 12.45 മുതൽ അൺഡോക്കിങ് ലൈവായി സംപ്രേഷണം ചെയ്യും. രാത്രി 1.05നാണ് ഡോക്കിങ് പ്രക്രിയ ആരംഭിക്കുന്നത്.
18ന് വൈകിട്ട് 5.11 മുതൽ ഡീ ഓർബിറ്റ് ബേൺ എന്ന പ്രക്രിയ ആരംഭിക്കും. തുടർന്ന് ഭൂമിയിലേക്ക് പറന്നിറങ്ങുന്ന പേടകം കൃത്യം 5.57ന് ഭൂമി തൊടുമെന്നാണ് സൂചന. യു.എസിലെ സമയപ്രകാരം അവിടെ രാത്രി 7.30ഓടെ നാസ അധികൃതർ വാർത്താസമ്മേളനവും വിളിച്ചു ചേർത്തിട്ടുണ്ട്.
ALSO READ: ക്രൂ 10 ദൗത്യം: സ്പേസ് എക്‌സ് ഡ്രാഗൺ പേടകം ബഹിരാകാശ നിലയത്തിൽ; ഡോക്കിങ് പൂർത്തിയായി