കോടശ്ശേരി ചേല്യേയക്കര വീട്ടിൽ ഷിജു(42) ആണ് കൊല്ലപ്പെട്ടത്
തൃശൂർ കോടശ്ശേരിയിൽ അയൽവാസിയെ വെട്ടി കൊലപ്പെടുത്തി. കോടശ്ശേരി മാരാംകോട് മാരാംകോട് സെൻ്റ് ജോസഫ് പള്ളിയ്ക്ക് സമീപം ചേല്യേയക്കര വീട്ടിൽ ഷിജു(42) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയായ അന്തോണിയെ(69) പൊലീസ് അറസ്റ്റുചെയ്തു.
നായ അടുത്ത വീട്ടിലേക്ക് പോയതിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഷിജുവിന്റെ വീട്ടിൽ ഉണ്ടായിരുന്ന നായ അന്തോണിയുടെ വീട്ടിൽ പോയതാണ് തർക്കങ്ങൾക്ക് കാരണം. ഈ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ALSO READ: ലഹരിയുടെ സ്രോതസും കണ്ണികളെയും ചോദിച്ചറിയും; ഷൈനിൻ്റെ മൊഴി ഇഴകീറി പരിശോധിക്കാൻ പൊലീസ്
സമീപത്തുള്ള അയൽവാസിയുടെ പറമ്പിലാണ് കൊലപാതകം നടന്നത്. വെള്ളിക്കുളങ്ങര പൊലീസാണ് അന്തോണിയെ കസ്റ്റഡിയിലെടുത്തത്.