രാജ്യതലസ്ഥാനത്ത് ഉടനീളം ഏർപ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങളും നിയന്ത്രണങ്ങളും സംബന്ധിച്ച് ഡൽഹി പൊലീസ് സമഗ്രമായ നിർദേശങ്ങൾ പുറപ്പെടുവിച്ചു
പുതുവത്സരാഘോഷത്തിൽ ഗതാഗത നിയന്ത്രണം സംബന്ധിച്ച മുന്നറിയിപ്പുമായി ഡൽഹി പൊലീസ്. രാജ്യതലസ്ഥാനത്ത് ഉടനീളം ഏർപ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങളും നിയന്ത്രണങ്ങളും സംബന്ധിച്ച് ഡൽഹി പൊലീസ് സമഗ്രമായ നിർദേശങ്ങൾ പുറപ്പെടുവിച്ചു. കൊണാട്ട് പ്ലേസ്, ഇന്ത്യാ ഗേറ്റ്, ഹൗസ് ഖാസ് തുടങ്ങിയ പ്രശസ്തമായ സ്ഥലങ്ങളിൽ ആഘോഷങ്ങൾ നടക്കുമ്പോൾ സുഗമമായ ഗതാഗതവും പൊതു സുരക്ഷയും ഉറപ്പാക്കാൻ സജീവമായ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
വാഹനങ്ങളുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കാൻ 2,500 ഓളം ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും, പുതുവത്സര തലേന്ന് മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാൻ 250 ഓളം ടീമുകളെ രൂപീകരിക്കുമെന്ന് പൊലീസ് അറിയിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു. രാത്രി 8 മണി മുതൽ അർധരാത്രിക്കു ശേഷവും നിയന്ത്രണം തുടരുമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.