fbwpx
EXCLUSIVE | കൊല്ലം സ്വദേശിയെ കുടുക്കിയ സൈബർ തട്ടിപ്പ്: തൃശൂരിലെ ട്രേഡിങ്ങ് കമ്പനിയുടെ അക്കൗണ്ടില്‍ മൂന്നാഴ്ചയ്ക്കുള്ളിൽ എത്തിയത് മൂന്ന് കോടിയിലധികം
logo

ന്യൂസ് ഡെസ്ക്

Last Updated : 07 Jan, 2025 05:25 PM

ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ഇരിഞ്ഞാലക്കുട ബ്രാഞ്ചിലെ അക്കൗണ്ടിലേക്കാണ് സൈബർ തട്ടിപ്പുകാർ പണം നിക്ഷേപിച്ചത്

KERALA


കൊല്ലം രാമൻകുളങ്ങര സ്വദേശിയായ ജിതിനെ സൈബർ തട്ടിപ്പ് കേസുകളില്‍ കുടുക്കിയതില്‍ കൂടുതൽ വിവരങ്ങൾ ന്യൂസ് മലയാളത്തിന്.  സൈബർ തട്ടിപ്പ് സംഘത്തിന്‍റേതെന്ന് സംശയിക്കുന്ന തൃശൂരിലെ ട്രേഡിങ്ങ് കമ്പനിയുടെ അക്കൗണ്ടിലേക്ക് മൂന്നാഴ്ചക്കുള്ളിൽ എത്തിയത് മൂന്ന് കോടിയിലധികം രൂപയാണ്. വർഷങ്ങൾക്ക് മുൻപ് ജിതിന്‍ ഉപേക്ഷിച്ച മൊബൈൽ സിം ഉപയോഗിച്ചാണ് ഈ അക്കൗണ്ട് എടുത്തിരിക്കുന്നത്. സംഘം തട്ടിപ്പ് നടത്തിയതും ഇതേ നമ്പർ ഉപയോഗിച്ചാണ്.  തട്ടിപ്പിൽ തെലങ്കാന സ്വദേശിക്ക് 24 ലക്ഷത്തിലധികം രൂപ നഷ്ടമായതായിരുന്നു ജിതിനെതിരെയുള്ള കേസുകൾക്ക് ആധാരം.


തെലങ്കാന സ്വദേശി  രജിസ്റ്റർ ചെയ്ത കേസിൽ ജിതിനെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്ത വിവരം ന്യൂസ് മലയാളം പുറത്തുകൊണ്ടുവന്നതോടെയാണ് അസാധാരണ സൈബർ തട്ടിപ്പ് പുറംലോകം അറിയുന്നത്.  ഉത്തരേന്ത്യ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. ഹൈദരാബാദ് സ്വദേശി തൊഗാടി സുമന്റെ പരാതിയിലാണ് തെലങ്കാന പൊലീസ് ജിതിനെ അറസ്റ്റ് ചെയ്തത്. സുമന് BRMCN എന്ന ഓൺലൈൻ ട്രേഡിങ്ങ് പ്ലാറ്റ്ഫോമിൽ 24 ലക്ഷത്തിലധികം രൂപയാണ് നഷ്ടമായത്. സുമൻ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ തെലങ്കാന പൊലീസ് കണ്ടെത്തിയത് സുമൻ നിക്ഷേപിച്ച 24,10,000 രൂപ മാറ്റിയത് ഇരിങ്ങാലക്കുട ബ്രാഞ്ചിലെ അക്കൗണ്ടിലേക്കാണെന്നാണ്. തൃശൂർ മുകുന്ദപുരത്തുള്ള ലാറ്റി ലൈഫ് കോഫി എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ഉടമകളായ റിസൽദാർ അബ്ദുൽ റസാഖ്, നീതു എന്നിവരുടെ പേരിലുള്ളതാണ് ഈ അക്കൗണ്ട്. അക്കൗണ്ടിനൊപ്പം ബാങ്കിൽ നൽകിയ മെയിൽ ഐഡിയിലും ജിതിൻ്റെ പഴയ നമ്പറാണുണ്ടായിരുന്നത്. ഇതാണ് ജിതിനെ കേസുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ഇപ്പോൾ ഈ നമ്പർ മറ്റൊരാളുടെ പേരിലുമാണ്.


2015ൽ സിം എടുത്ത ശേഷം 2019 ൽ ജിതിൻ ഉപേക്ഷിച്ച ഈ നമ്പർ വഴിയാണ് സൈബർ തട്ടിപ്പുകള്‍ നടന്നത്. 2024 ജൂലായ് 17ന് തൃശൂർ ലാറ്റെ ലൈഫ് കോഫി എസ്റ്റേറ്റിൻ്റെ പേരിൽ ഈ നമ്പർ സർവീസ് പ്രൊവൈഡ‍ർ മാറ്റി നൽകുകയായിരുന്നു. റിസൽദാർ അബ്ദുൽ റസാഖ്, നീതു എന്നിവരാണ് ജിതിൻ്റെ പേരിലുണ്ടായിരുന്ന സിം എടുത്തിരിക്കുന്നതും.


Also Read: EXCLUSIVE | വ്യാജ സിം കാർഡ് മാറ്റിമറിച്ച ജീവിതം; ഉപേക്ഷിച്ച മൊബൈല്‍ നമ്പർ വഴി സൈബർ തട്ടിപ്പ്, ദുരിതത്തിലായി കൊല്ലം സ്വദേശി



ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ഇരിഞ്ഞാലക്കുട ബ്രാഞ്ചിലെ അക്കൗണ്ടിലേക്കാണ് സൈബർ തട്ടിപ്പുകാർ പണം നിക്ഷേപിച്ചത്.  2024 ജൂലൈ 18 നാണ് 5500 രൂപ നിക്ഷേപത്തിൽ ലാറ്റെ ലൈഫ് കോഫി എസ്റ്റേറ്റിൻ്റെ പേരിൽ കറന്‍റ് അക്കൗണ്ട് ആരംഭിച്ചത്. അക്കൗണ്ട് ആരംഭിച്ച് ഒരു മാസം പിന്നിട്ടതോടെ പണം എത്താൻ തുടങ്ങി. സെപ്റ്റംബർ മാസം ആയപ്പോൾ അക്കൗണ്ടിൽ 3.79 കോടി രൂപയായി. പിന്നീട് ഒന്നര ലക്ഷം നിലനിർത്തി അക്കൗണ്ടിലെ മുഴുവൻ തുകയും പിൻവലിക്കുകയായിരുന്നു.


Also Read: 'അൻവർ ഒന്നും ചെയ്തിട്ടില്ല'; നിലമ്പൂരിലെ വികസന മുരടിപ്പ് എടുത്തുകാട്ടി ആര്യാടന്‍ ഷൗക്കത്ത്




ജിതിൻ മൂന്നാം പ്രതിയായ കേസിലെ ഒന്നും രണ്ടും പ്രതികൾ ഇവരാണെന്നിരിക്കെ ലാറ്റെ ലൈഫ് കോഫി എസ്റ്റേറ്റ് ഉടമകളെ ചോദ്യം ചെയ്യാനോ അറസ്റ്റ് ചെയ്യാനോ തെലങ്കാന പൊലീസ് തയ്യാറാകാത്തതും ദുരൂഹമാണ്. ഈ സൈബർ തട്ടിപ്പിൽ ജിതിന് എതിരെ 34 കേസുകൾ നിലവിലുണ്ട്. നീതിക്കായി നിയമയുദ്ധത്തിന് ഒരുങ്ങുകയാണ് ജിതിൻ.

KERALA
മൂന്നാറിൽ റിസോർട്ടിന് മുകളിൽ നിന്നും വീണ് 9 വയസുകാരന് ദാരുണാന്ത്യം
Also Read
user
Share This

Popular

KERALA
BOLLYWOOD MOVIE
അനന്തപുരിയില്‍ പൂരാവേശം; കാല്‍ നൂറ്റാണ്ടിനു ശേഷം കപ്പെടുത്ത് തൃശൂർ