fbwpx
'സ്വന്തം കുഞ്ഞുങ്ങളെ കൊല്ലുന്ന അമ്മമാർ'; ഈ ശിശുഹത്യകളുടെ സത്യമെന്ത്? ന്യൂസ് മലയാളം അന്വേഷണം
logo

ഫൗസിയ മുസ്തഫ

Last Updated : 09 Dec, 2024 05:17 PM

നേരത്തേ കണ്ടെത്തി ചികിത്സിച്ചാൽ ഉറപ്പായും മാറുന്ന അസുഖം. ഇല്ലെങ്കിൽ എന്ത് സംഭവിക്കുമെന്നറിയുക.

INVESTIGATION


സ്വന്തം കുഞ്ഞുങ്ങളെ കൊല്ലുന്ന അമ്മമാർ... വൈവാഹിക ജീവിതത്തിൽ നിന്ന് ഒളിച്ചോടുന്ന സ്ത്രീകൾ... അതിനീചം, ക്രൂരം , നിർദ്ദയം , നിർവ്വികാരത തുടങ്ങിയ വാക്കുകളുടെ അകമ്പടിയോടെ സമീപവർഷങ്ങളിൽ കേരളം പലവട്ടം കേട്ടു പോകുന്ന വാർത്തകൾ. പോലീസും മാധ്യമങ്ങളും ആവർത്തിച്ചു പറയുന്ന ഈ ശിശുഹത്യകളുടെ സത്യമെന്താണ്. സ്വന്തം മക്കളെ കൊല്ലുമ്പോൾ ഈ അമ്മമാരുടെ മനസ്സിൽ എന്തായിരുന്നു... ആ സത്യമറിയാൻ, ന്യൂസ് മലയാളം മംഗലാപുരം മുതൽ മാർത്താണ്ഡം വരെ ഒരു യാത്ര പോവുകയാണ്. പതിറ്റാണ്ടുകൾ പിന്നിട്ട ആവർത്തന വാർത്തകൾ അതേപടി വിഴുങ്ങാതെ വാസ്തവമറിയാനായി ഒരു യാത്ര.

ഗർഭാനന്തരവും പ്രസവാനന്തരവും ഉണ്ടാകുന്ന വിഷാദരോഗം മൂർച്ഛിച്ചുണ്ടാകുന്ന പെരിനാറ്റല്‍ സൈക്കോസിസ് എന്ന ഗുരുതര രോഗത്തിന്റെ ഭാഗമായാണ് ഏറിയ കേസുകളിലും അമ്മമാർ സ്വന്തം കുഞ്ഞുങ്ങളെ കൊല്ലുന്നത്. അത്തരം വാർത്തകളെ അടിമുടി വിശ്വസിച്ച് നമ്മുടെ കേന്ദ്ര, സംസ്ഥാന സർക്കാരുകളും പോലീസും നൽകുന്ന പതിവ് വിവരങ്ങൾ പൊതുസമൂഹത്തിന് കൈമാറുന്ന മാധ്യമങ്ങളിലെ പതിവ് വാർത്തകളെ അടപടലം ആട്ടിമറിക്കുന്ന വിവരങ്ങളും ദൃശ്യങ്ങളുമാണ് ഞങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ തുറന്നു കാട്ടുന്നത്.

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ലോകത്ത് 1000 പ്രസവങ്ങൾ നടക്കുന്നതിൽ 100 മുതൽ 150 ഓളം സ്ത്രീകളിൽ മാനസികനനില തകരാറിലാകുന്നുവെന്നാണ് കണ്ടെത്തൽ. അതിൽ തന്നെ പെരിനാറ്റൽ സൈക്കോസിസ് എന്ന് വിശേഷിപ്പിക്കുന്ന ഗുരുതര മാനസികരോഗം 0.89 ശതമാനം മുതൽ 2.6 ശതമാനം വരെയുള്ള സ്ത്രീകളെ ബാധിക്കുന്നു.


ALSO READ: 'മനസ് തകർന്നവർ, മക്കളെ കൊന്നവർ' അന്വേഷണ പരമ്പര; 10 വർഷത്തിനിടെ അമ്മമാരാൽ കൊല്ലപ്പെട്ടത് 112 കുട്ടികൾ!


ഗർഭാനന്തര, പ്രസവാനന്തര സൈക്കോസിസ് എന്നീ രണ്ട് വിഭാഗം ഉണ്ട്. അതിൽ ബ്ലൂസ്, ഡിപ്രെഷൻ, സൈക്കോസിസ് എന്നീ മൂന്ന് അവസ്ഥാന്തരങ്ങൾ. ശാരീരിക, വൈകാരിക, പാരമ്പര്യ, സാമ്പത്തിക, സാമൂഹിക, കുടുംബജീവിത മാറ്റങ്ങൾ, ഗാർഹികപീഡനം, ദാമ്പത്യകലഹം, അമ്മയുടെ പ്രായം, ഹോർമോൺ വ്യതിയാനങ്ങൾ സ്ത്രീമനസ്സുകളിലും ശരീരങ്ങളിലും ഉണ്ടാക്കാവുന്ന ആഘാതങ്ങൾ വിഷാദത്തിലേക്കും തുടർന്ന് ഉൻമാദത്തിലേക്കും കൊണ്ടെത്തിക്കുന്നതാണ് കാരണം. നേരത്തേ കണ്ടെത്തി ചികിത്സിച്ചാൽ ഉറപ്പായും മാറുന്ന അസുഖം. ഇല്ലെങ്കിൽ എന്ത് സംഭവിക്കുമെന്നറിയുക.

ജനസംഖ്യ ഏറെയുള്ള വികസ്വര രാജ്യങ്ങളിൽ ഇക്കണക്ക് വീണ്ടുമുയർന്ന് 167 മുതൽ 200 വരെയാണ്. യഥാർഥ കണക്കുകൾ ഇതിനപ്പുറമെന്നാണ് റിപ്പോട്ട്. എന്നിട്ടും നമ്മുടെ രാജ്യം ഇന്നേ വരെ ഗർഭാനന്തര, പ്രസവാനന്തര മാനസിക രോഗങ്ങൾക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്ന ദിശയിലുള്ള യാതൊരു ശ്രമവും ഈ മേഖലയിൽ നടത്തിയിട്ടില്ല. മാത്രമല്ല ദേശീയ മാനസികാരോഗ്യ പോളിസിയിൽ പോലും ഇത്തരം മാതൃമാനസികാരോഗ്യ പ്രശ്നങ്ങളെ ശരിയായ രീതിയിൽ അഭിസംബോധന ചെയ്യുകയോ അവയെ ആരോഗ്യപ്രശ്നങ്ങളായി അംഗീകരിക്കുകയോ ചെയ്യുന്നില്ല. എന്തിനധികം, തെക്ക് കിഴക്കേ ഏഷ്യയിൽ തന്നെ ഇത്തരം കേസുകൾ ചികിത്സിച്ചു ഭേദമാക്കാൻ വേണ്ടിയുള്ള ഏക സ്ഥാപനം ബാംഗ്ലൂരു നിംഹാൻസ് മാത്രമാണ്. ആരോഗ്യസൂചികയിൽ ലോകനിലവാരത്തിലുള്ള കേരളത്തിലെ സ്ഥിതിയും ഏറെ ദയനീയമാണ്.


ALSO READ: ചികിത്സ നിഷേധിച്ച് ഡോക്ടർ; 2 മാസം പ്രായമുള്ള കുഞ്ഞിൻ്റെ ജീവനെടുത്തു, അനീസ ഇന്നും ട്രോമയിൽ!


ഒരു വർഷം 45,0000 ത്തിനും 50,0000 ത്തിനും ഇടയിൽ പ്രസവംങ്ങൾ നടക്കുന്ന കേരളത്തിൽ വെറും ആറിൽ താഴെ ഡോക്ർമാർ മാത്രമാണ് പെരിനാറ്റല്‍ സൈക്യാട്രിയിൽ പ്രത്യേക പരിശീലനം നേടിയവർ. അതായത് 10000 ഗർഭിണികൾക്കും പ്രസവിച്ചു കിടക്കുന്നവർക്കും കൂടി ആകെ ഒരു ഡോക്ടർ എന്നതാണ് ഞെട്ടിക്കുന്ന വസ്തുതയെന്ന് ഡോക്ടർമാർ തന്നെ സമ്മതിക്കുന്നു.

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒരു ദിവസം ചികിത്സയ്ക്കെത്തുന്ന ശരാശരി 100 ഗർഭിണികളിൽ നടത്തുന്ന സ്ക്രീനിങ്ങിൽ 30 പേർക്കും വിഷാദരോഗ ലക്ഷണങ്ങളുണ്ടെന്നാണ് വിലയിരുത്തൽ. ഇതിൽ ഒന്നോ രണ്ടോ പേർക്ക് ഗുരുതര മാനസികപ്രശ്നങ്ങൾ കണ്ടെത്താറുണ്ട് എന്ന് ഡോക്ടർമാർ അടിവരയിടുന്നു.

വികസിത രാജ്യങ്ങളിൽ പെരിനാറ്റല്‍ സൈക്കോസിസ് കേസുകളില്‍ അകപ്പെടുന്ന സ്ത്രീകൾക്ക് അറസ്റ്റ്, റിമാന്റ്, വിചാരണ, ജയിൽ എന്നതിന് പകരം മെച്ചപ്പെട്ട ചികിത്സയും നിയമപരിരക്ഷയും ഉറപ്പാക്കുന്നുണ്ട്. എന്നാൽ നമ്മുടെ രാജ്യത്തു ഇത്തരം മാനസികരോഗത്തിനടിപ്പെട്ട് കുഞ്ഞുങ്ങളെ കൊല്ലുന്ന അമ്മമാരെ കൊലപാതകക്കുറ്റം ചുമത്തി വിചാരണ ചെയ്തു തുറുങ്കിലടക്കുന്നു. പതിറ്റാണ്ടുകളായി തുടരുന്ന ഈ അനീതികളിലേക്കാണ് ന്യൂസ്‌മലയാളം 24×7 ന്റെ ക്യാമറ തുറന്നുവെക്കുന്നത്.


KERALA
ഭർത്താവിൻ്റെ സ്നേഹരാഹിത്യം; ഇരട്ടക്കുട്ടികളെ കൊല്ലേണ്ടി വന്ന സുബീനയ്ക്ക്, മരണശേഷവും അനീതി!
Also Read
user
Share This

Popular

KERALA
KERALA
ദിലീപിൻ്റെ ശബരിമല വിഐപി ദർശനം: ഹൈക്കോടതി ഇടപെടൽ ഇന്ന്; നടപടികൾ വിശദീകരിക്കാൻ ദേവസ്വം ബോർഡ്