fbwpx
ദിലീപിൻ്റെ ശബരിമല വിഐപി ദർശനം: ഹൈക്കോടതി ഇടപെടൽ ഇന്ന്; നടപടികൾ വിശദീകരിക്കാൻ ദേവസ്വം ബോർഡ്
logo

ന്യൂസ് ഡെസ്ക്

Posted : 12 Dec, 2024 07:16 AM

ദിലീപിന് ശബരിമലയിൽ ഒരു പ്രത്യേക സഹായവും ചെയ്തിട്ടില്ലെന്ന് സ്പെഷ്യൽ പൊലീസ് ഓഫീസർ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു

KERALA


ശബരിമലിയിൽ നടൻ ദിലീപിന് വിഐപി പരിഗണന നൽകിയ സംഭവം ഹൈക്കോടതി ഇന്ന് വീണ്ടും പരിശോധിക്കും. ദിലീപിന് സാധാരണയിൽക്കവി‌ഞ്ഞ് പരിഗണന നൽകിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ തിരുവിതാംകൂർ ദേവസ്വം ബോർഡും ഇന്ന് കോടതിയെ ധരിപ്പിക്കും. ഭക്തരെ ബുദ്ധിമുട്ടിച്ച് ദിലീപിന് ഏറെ സമയം സോപാനത്തിന് മുന്നിൽ നിൽക്കാൻ അവസരം നൽകിയതിനെ ദേവസ്വം ബെഞ്ച് കഴിഞ്ഞ ദിവസം രൂക്ഷമായി വിമർശിച്ചിരുന്നു.

ദിലീപിന് ശബരിമലയിൽ ഒരു പ്രത്യേക സഹായവും ചെയ്തിട്ടില്ലെന്ന് സ്പെഷ്യൽ പൊലീസ് ഓഫീസർ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ദേവസ്വം ഗാർഡുകളാണ് ദിലീപിന് മുൻ നിരയിൽ അവസരമൊരുക്കിയതെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.


ALSO READ: ദിലീപിന്റെ ശബരിമല ദര്‍ശനം: പൊലീസ് ഒരു സഹായവും ചെയ്തിട്ടില്ലെന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍


സോപാനത്തിനു മുന്നിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ചീഫ് കോർഡിനേറ്റർ ഹൈക്കോടതിയിൽ ഹാജരാക്കിയതോടെ രൂക്ഷ വിമർശനമാണ് ദേവസ്വം ബെഞ്ച് നടത്തിയത്. പൊലീസുകാരടക്കം അകമ്പടി പോയി നടന് തൊഴാൻ അവസരം നൽകിയത് എന്തിനെന്നായിരുന്നു കോടതി ചോദിച്ചത്. ഈ ചോദ്യത്തിലാണ് ദിലീപിന് തൊഴാൻ സൗകര്യം നൽകിയില്ലെന്ന റിപ്പോർട്ട് പൊലീസ് സമർപ്പിച്ചത്. നിലവിൽ വിഷയവുമായി ബന്ധപ്പെട്ട് വിജിലൻസ് വിഭാഗം അന്വേഷണം നടത്തുന്നുണ്ട്.


ദിലീപിന് ശബരിമല സന്നിധാനത്ത് വിഐപി ദർശനത്തിന് അവസരമൊരുക്കിയ സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകിയെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് നൽകിയ വിശദീകരണം. കോടതി എന്ത് പറയുന്നു എന്ന് നോക്കിയ ശേഷം വീഴ്ച വരുത്തിയവർക്ക് എതിരെ മാതൃകാപരമായ നടപടി എടുക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് വ്യക്തമാക്കിയിട്ടുണ്ട്.

KERALA
മുസ്ലിം ലീഗ് യോഗം ഇന്ന് കോഴിക്കോട്; മുനമ്പം വിഷയത്തിലെ വ്യത്യസ്ത നിലപാടും സമസ്തയിലെ ഭിന്നതയും ചർച്ചയായേക്കും
Also Read
user
Share This

Popular

KERALA
KERALA
മുസ്ലിം ലീഗ് യോഗം ഇന്ന് കോഴിക്കോട്; മുനമ്പം വിഷയത്തിലെ വ്യത്യസ്ത നിലപാടും സമസ്തയിലെ ഭിന്നതയും ചർച്ചയായേക്കും