പീഡനാരോപണം ഉയർന്നതിന് പിന്നാലെ തന്നെ തനിക്കെതിരെ ഉന്നയിച്ചത് വ്യാജ പാരാതിയാണെന്ന് നിവിന്‍ പോളി പറഞ്ഞിരുന്നു.
ലൈംഗിക പീഡന പരാതിയില്‍ നടന്‍ പോളിക്ക് ക്ലീന്‍ ചിറ്റ്. നിവിനെ പീഡന പരാതിയിലെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. കോതമംഗലം കോടതിയില്‍ ഇതു സംബന്ധിച്ച് പൊലീസ് റിപ്പോര്‍ട്ട് നല്‍കി. നിവിന്‍ പോളിക്കെതിരെ പരാതിക്കാരി ഉന്നയിച്ച ആരോപണം അന്വേഷിച്ചതില്‍, കൃത്യം നടന്ന സമയത്തോ ദിവസമോ നിവിന്‍ പോളി അവിടെ ഉണ്ടായിരുന്നില്ല എന്ന് തെളിഞ്ഞു.
ഇതിനാല്‍ കേസിലെ ആറാം പ്രതിയായ നിവിന്‍ പോളിയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയതായി കേസ് അന്വേഷിച്ച ഡിവൈഎസ്പി കോതമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
ALSO READ: ലൈംഗികാതിക്രമക്കേസ്; ഡിജിപിക്ക് പരാതി നല്‍കി നിവിന്‍ പോളി
പീഡനാരോപണം ഉയർന്നതിന് പിന്നാലെ തന്നെ തനിക്കെതിരെ ഉന്നയിച്ചത് വ്യാജ പാരാതിയാണെന്ന് നിവിന്‍ പോളി വ്യക്തമാക്കിയിരുന്നു. പീഡനം നടന്നെന്ന് പറയുന്ന സമയത്ത് കേരളത്തിലെ ഷൂട്ടിംഗ് ലൊക്കേഷനിലാണുണ്ടായിരുന്നത്. പാസ്‌പോര്‍ട്ട് പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും നിവിന്‍ പോളി അറിയിച്ചിരുന്നു.