fbwpx
മരംമുറിയിൽ അന്വേഷണമില്ല; കുത്തിയിരിപ്പ് സമരം നടത്തി പി.വി. അൻവർ
logo

ന്യൂസ് ഡെസ്ക്

Last Updated : 30 Aug, 2024 12:42 PM

ക്യാംപ് ഓഫീസിലെ മരങ്ങൾ മുറിച്ചു കടത്തിയത് അന്വേഷിക്കാത്തതിൽ പ്രതിഷേധിച്ചാണ് എംഎൽഎയുടെ കുത്തിയിരിപ്പ് സമരം

KERALA


പി.വി. അൻവർ എംഎൽഎ മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ ക്യാംപ് ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുന്നു. ക്യാംപ് ഓഫീസിലെ മരങ്ങൾ മുറിച്ചു കടത്തിയത് അന്വേഷിക്കാത്തതിൽ പ്രതിഷേധിച്ചാണ് എംഎൽഎയുടെ കുത്തിയിരിപ്പ് സമരം.

READ MORE: മലപ്പുറം എസ്‌പിയുടെ വസതിയില്‍ മരംമുറിയുണ്ടെന്ന് പി.വി. അന്‍വർ; പരിശോധനയ്‌ക്കെത്തിയ എംഎല്‍എയെ തടഞ്ഞ് പൊലീസ്

കഴിഞ്ഞ ദിവസം, മലപ്പുറം ജില്ലാ എസ്‌പി ഓഫീസിലേക്കെത്തിയ എംഎല്‍എയെ സുരക്ഷാ ഉദ്യോഗസ്ഥൻ അകത്തേക്ക് കടക്കുന്നതിൽ നിന്ന് തടഞ്ഞിരുന്നു. എസ്‌പിയുടെ വസതിയില്‍ നിന്നും മരം മുറിച്ച് കടത്തുന്നുണ്ടെന്നും, ഇത് പരിശോധിക്കാനാണ് എത്തിയതെന്നും എംഎല്‍എ ആരോപിച്ചിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ അകത്തേക്ക് കടത്തിവിടാത്തതിനെ തുടർന്ന് എംഎല്‍എ പരിശോധനയ്ക്ക് കാത്തുനില്‍ക്കാതെ മടങ്ങുകയായിരുന്നു.

മുന്‍പ് എസ്‌പിയെ പൊതുവേദിയില്‍ വെച്ച് പി.വി. അന്‍വർ രൂക്ഷമായി വിമർശിച്ചിരുന്നു. 27 മിനിട്ടാണ് എസ്‌പിക്ക് വേണ്ടി കാത്തിരുന്നതെന്നും, മോഷണക്കേസിൽ അടക്കം പരാതി നൽകിയിട്ടും അന്വേഷണം നടത്താത്ത ഉദ്യോഗസ്ഥരുടെ പെരുമാറ്റം പൊലീസ് സേനയ്ക്ക് നാണക്കേടാണ് എന്നുമായിരുന്നു അൻവറിന്‍റെ വിമർശനം.

READ MORE: നൂറിലേറെ ആളുകൾ ഇന്നും കാണാമറയത്ത്; മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ നടന്നിട്ട് ഒരുമാസം

KERALA
ഗുരുനാഥന്‍, സുഹൃത്ത്, വഴികാട്ടി; വൈകാരികമായി എം.ടിക്ക് വിടചൊല്ലി സിനിമ- സാഹിത്യ- സാംസ്കാരിക ലോകം
Also Read
user
Share This

Popular

KERALA
KERALA
മലയാളത്തിന്റെ മഞ്ഞ് കാലം മാഞ്ഞു; എംടിയെ യാത്രയാക്കി കേരളം