ഏത് സാഹചര്യത്തിലാണ് പ്രയാഗയും ശ്രീനാഥ് ഭാസിയും ഓംപ്രകാശിന്‍റെ മുറിയില്‍ എത്തിയതെന്ന കാര്യമാണ് അന്വേഷണ സംഘം പ്രധാനമായും അന്വേഷിക്കുന്നത്
കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിൽ നടി പ്രയാഗ മാർട്ടിനും നടൻ ശ്രീനാഥ് ഭാസിക്കും നോട്ടീസ്. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനാണ് നിർദേശം. ഇരുവരോടും നാളെയോ തൊട്ടടുത്ത ദിവസമോ ഹാജരാകാനാണ് നോട്ടീസ്. ഇരുപതോളം പേരെയാണ് കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്.
ഏത് സാഹചര്യത്തിലാണ് പ്രയാഗയും ശ്രീനാഥ് ഭാസിയും ഓംപ്രകാശിന്‍റെ മുറിയില്‍ എത്തിയതെന്ന കാര്യമാണ് അന്വേഷണ സംഘം പ്രധാനമായും അന്വേഷിക്കുന്നത്. അറസ്റ്റിലായ ദിവസം ഓം പ്രകാശിന്‍റെ മുറിയില്‍ ലഹരി പാര്‍ട്ടി നടന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മുറിയിലെ ഇരുവരുടെയും സാന്നിധ്യത്തെ കുറിച്ച് വ്യക്തവരുത്തുന്നതിന് വേണ്ടിയാണ് പൊലീസ് രണ്ട് പേരോടും ഹാജരാകാന്‍ നിര്‍ദേശം നല്‍കിയത്.
കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഓം പ്രകാശിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവത്തെ തുടർന്ന് കഴിഞ്ഞ ദിവസം കുണ്ടന്നൂരിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ നിന്നാണ് ഓം പ്രകാശിനെയും കൂട്ടാളിയായ ഷിഹാസിനെയും പൊലീസ് പിടികൂടിയത്. ലഹരിവസ്തുക്കൾ കൈവശം വെച്ചതിനാണ് അറസ്റ്റ്. 13,63. 21 NDPS ആക്ട് പ്രകാരമാണ് കേസ്. ഓം പ്രകാശിനൊപ്പം പിടിയിലായ ഷിഹാസ് എന്നയാളിൽ നിന്ന് പൊലീസ് കൊക്കെയ്ൻ പിടികൂടിയിരുന്നു.