fbwpx
'സമാധി'യില്‍ ദുരൂഹത നീങ്ങുമോ? ഗോപന്‍ സ്വാമിയുടെ കല്ലറ പൊളിക്കുന്നതില്‍ തീരുമാനം ഇന്ന്
logo

ന്യൂസ് ഡെസ്ക്

Last Updated : 14 Jan, 2025 07:22 AM

കല്ലറ പൊളിക്കാനുള്ള തീരുമാനത്തിനെതിരെ നിയമപരമായി കോടതിയില്‍ പോകാനാണ് കുടുംബത്തിന്റെ നീക്കം

KERALA


നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ കല്ലറ പൊളിക്കുന്നതില്‍ ജില്ലാ ഭരണകൂടം ഇന്ന് തീരുമാനമെടുക്കും. പ്രദേശത്ത് കനത്ത സുരക്ഷ ഒരുക്കി കല്ലറ പൊളിക്കാനാണ് തീരുമാനം. നാളെയോ മറ്റന്നാളോ കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും.

ആറാലുംമൂട് സ്വദേശിയായ ഗോപന്‍ സ്വാമി (69)യെ കാണാനില്ലെന്ന് കാണിച്ച് നാട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് സംസ്‌കരിച്ച കല്ലറ തുറന്ന് പരിശോധിക്കാന്‍ തിരുവനന്തപുരം ജില്ലാ കളക്ടര്‍ അനു കുമാരി ഉത്തരവിട്ടത്. എന്നാല്‍ സംഭവത്തില്‍ നാട്ടുകാര്‍ ഉള്‍പ്പെടെ ചേരി തിരിഞ്ഞ് സംഘര്‍ഷമുണ്ടാക്കിയതോടെ ഗോപന്‍ സ്വാമിയുടെ കുടുംബത്തെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി കാര്യങ്ങള്‍ ബോധ്യപ്പെടുത്തി.


ALSO READ: ഗോപൻ സ്വാമിയുടെ 'സമാധി': വീണ്ടും മക്കളുടെ മൊഴിയെടുത്ത് പൊലീസ്, കല്ലറ പൊളിക്കേണ്ടതിൻ്റെ ആവശ്യകത ബോധ്യപ്പെടുത്തിയെന്ന് സബ് കളക്ടർ


സാമുദായിക സംഘര്‍ഷം ഉണ്ടാക്കാനല്ല, മരണത്തിലെ അസ്വാഭാവികത തീര്‍ക്കാനാണ് കല്ലറ പൊളിക്കുന്നതെന്ന് ജില്ലാ ഭരണകൂടം കുടുംബത്തെ അറിയിച്ചു. എന്നാല്‍ സമാധി പൊളിച്ചു നീക്കാന്‍ ആവില്ലെന്ന കടുത്ത നിലപാടിലാണ് കുടുംബം. കല്ലറ പൊളിക്കാനുള്ള തീരുമാനത്തിനെതിരെ നിയമപരമായി കോടതിയില്‍ പോകാനാണ് കുടുംബത്തിന്റെ നീക്കം. നിലവില്‍ പ്രദേശത്ത് കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. കല്ലറ പൊളിച്ച് കേസിലെ ദുരൂഹത നീക്കാനാകുമെന്നാണ് ജില്ലാ ഭരണകൂടം കരുതുന്നത്.

KERALA
വയോധികന്‍‌ മരിച്ചെന്ന് ബന്ധുക്കള്‍, ഇല്ലെന്ന് കണ്ടെത്തി അറ്റന്‍ഡർ; കണ്ണൂരില്‍ മോർച്ചറിയിലേക്ക് മാറ്റിയ ആള്‍ക്ക് ജീവന്‍
Also Read
user
Share This

Popular

KERALA
KERALA
നിറത്തിൻ്റെ പേരിൽ അവഹേളനം; മലപ്പുറത്ത് നവവധു ജീവനൊടുക്കി