fbwpx
ഓം ബിര്‍ളയോ കൊടിക്കുന്നില്‍ സുരേഷോ, ആരാകും ലോക്സഭ സ്പീക്കര്‍? അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍
logo

ന്യൂസ് ഡെസ്ക്

Last Updated : 26 Jun, 2024 10:57 AM

പ്രോ ടേം സ്പീക്കര്‍ നിയമനത്തില്‍ കീഴ്വഴക്കം മറികടന്ന് ബിജെപി എംപി ഭര്‍തൃഹരി മഹ്താബിനെ നിയമിച്ചതിലുള്ള പ്രതിഷേധമെന്ന നിലയിലും കൊടിക്കുന്നിലിന്‍റെ സ്ഥാനാര്‍ഥിത്വം ചര്‍ച്ചയായി.

NATIONAL

സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ലോക്‌സഭ സ്പീക്കറെ കണ്ടെത്താന്‍ തെരഞ്ഞെുപ്പ് നടത്തുന്നത്. മുന്‍ ലോക്സഭ സ്പീക്കറായ ബിജെപി അംഗം ഓം ബിര്‍ളയാണ് എന്‍ഡിഎയുടെ സ്പീക്കര്‍ സ്ഥാനാര്‍ഥി. മുതിര്‍ന്ന കോണ്‍ഗ്രസ് എംപിയായ കൊടിക്കുന്നില്‍ സുരേഷിനെയാണ് ഇന്ത്യ മുന്നണി സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്.പ്രോ ടേം സ്പീക്കര്‍ നിയമനത്തില്‍ കീഴ്വഴക്കം മറികടന്ന് ബിജെപി എംപി ഭര്‍തൃഹരി മഹ്താബിനെ നിയമിച്ചതിലുള്ള പ്രതിഷേധമെന്ന നിലയിലും കൊടിക്കുന്നിലിന്‍റെ സ്ഥാനാര്‍ഥിത്വം ചര്‍ച്ചയായി.

ലോക്സഭ സ്പീക്കര്‍ തെരഞ്ഞെടുപ്പ്: പത്ത് കാര്യങ്ങള്‍

  • രാജസ്ഥാനിലെ കോട്ടയില്‍ നിന്ന് മൂന്ന് തവണ എംപിയായ ഓം ബിര്‍ളയും മാവേലിക്കര മണ്ഡലത്തില്‍ നിന്ന് എട്ട് തവണ എംപിയായ കൊടിക്കുന്നില്‍ സുരേഷുമാണ് സ്ഥാനാര്‍ഥികള്‍. 17-ാം ലോക്സഭയിലും സ്പീക്കറായിരുന്ന ഓം ബിര്‍ളയുടെ തുടര്‍ച്ചയാണ് ബിജെപി ലക്ഷ്യമിടുന്നത്.
  • സഭയില്‍ ഹാജരായിരിക്കുന്ന എംപിമാരില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിക്കുന്നയാള്‍ സ്പീക്കറായി തെരഞ്ഞെടുക്കപ്പെടും. പ്രതിപക്ഷ നിരയിലെ അഞ്ചും സ്വതന്ത്രരായ രണ്ട് പേരുമടക്കം ഏഴ് എംപിമാര്‍ക്ക് സത്യപ്രതിജ്ഞ ചെയ്യാത്തതിനാൽ വോട്ടവകാശം ഉണ്ടാകില്ല.
  • ഇന്ത്യാ മുന്നണിക്ക് 232 സീറ്റുകളുള്ളപ്പോൾ എൻഡിഎയ്ക്ക് 293 എംപിമാരാണുള്ളത്. വൈഎസ് ജഗൻമോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസിൻ്റെ നാല് എംപിമാരുടെ പിന്തുണയും എന്‍ഡിഎ പ്രതീക്ഷിക്കുന്നു.
  • നാമനിര്‍ദേശം ചെയ്യാന്‍ 10 മിനിറ്റ് മാത്രം ബാക്കിനിൽക്കെ കൊടിക്കുന്നില്‍ സുരേഷിനെ സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് തീരുമാനമെടുത്തതോടെയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
  • പ്രോ ടേം സ്പീക്കര്‍, ഡെപ്യൂട്ടി സ്ഫീക്കര്‍ സ്ഥാനങ്ങള്‍ ലഭിക്കുമെന്ന് പ്രതിപക്ഷം പ്രതീക്ഷിച്ചിരുന്നു. സീനിയോറിറ്റി പ്രകാരം കൊടിക്കുന്നില്‍ സുരേഷ് പ്രോം ടേം സ്പീക്കറാകുമെന്ന കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് ഭര്‍തൃഹരി മഹ്താബിനെ ബിജെപി പ്രോ ടേം സ്പീക്കര്‍ ആക്കുകയായിരുന്നു.
  • ഓം ബിർളയെ സമവായത്തിലൂടെ സ്പീക്കറാക്കാന്‍ ശ്രമിക്കുമ്പോഴും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനമോ പ്രതിപക്ഷത്തിൻ്റെ അവകാശവാദമോ തങ്ങൾ ഇപ്പോൾ പരിഗണിക്കുന്നില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
  • കേന്ദ്രമന്ത്രി രാജ്നഥ് സിംഗ് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഫോണില്‍ വിളിച്ച് ഓം ബിര്‍ളയെ പിന്തുണക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് പ്രതിപക്ഷ അംഗത്തെ നിയമിക്കണമെന്ന ആവശ്യം ഖാര്‍ഗെ മുന്നോട്ട് വെച്ചു. തിരികെ വിളിക്കാമെന്ന് രാജ്നാഥ് സിംഗ് അറിയിച്ചെങ്കിലും അതുണ്ടായില്ല. പ്രധാനമന്ത്രിക്ക് പ്രതിപക്ഷത്തിന്‍റെ പിന്തുണവേണം, എന്നാല്‍ ഞങ്ങളുടെ നേതാവ് അപമാനിക്കപ്പെടുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
  • ചൊവ്വാഴ്ച വൈകുന്നേരം രണ്ട് ക്യാമ്പുകളിലും സമാന്തര യോഗങ്ങൾ നടന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എൻഡിഎ സഖ്യകക്ഷികളുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വീട്ടിൽ പ്രതിപക്ഷ കക്ഷികൾ യോഗം ചേർന്നു.
  • മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് നിർബന്ധിതമായി മത്സരിക്കാനുള്ള ഇന്ത്യാ മുന്നണിയുടെ തീരുമാനം അംഗീകരിക്കുന്നില്ലെന്ന് വ്യക്തമാക്കി. അതേ സമയം, കൊടിക്കുന്നിൽ സുരേഷിന് പിന്തുണ നൽകുമെന്ന് തൃണമൂൽ കോൺഗ്രസ് അറിയിച്ചിട്ടുണ്ട്.
  • "കഴിഞ്ഞ രണ്ട് ദിവസമായി, ഞങ്ങൾ പ്രധാന പ്രതിപക്ഷ പാർട്ടികളുമായി ബന്ധപ്പെട്ടിരുന്നു, സ്പീക്കർ സ്ഥാനത്തെക്കുറിച്ച് അവരുടെ നേതാക്കളുമായി സംസാരിച്ചു. സ്പീക്കറെ എതിരില്ലാതെയും സമവായത്തിലൂടെയും തിരഞ്ഞെടുക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു" എന്നാണ് കേന്ദ്രമന്ത്രി കിരൺ റിജിജു പ്രതികരിച്ചത്.
KERALA
ഭക്തർക്ക് അടിയന്തര ചികിത്സ ഉറപ്പുവരുത്തണം; സന്നിധാനത്ത് സേവനമനുഷ്ഠിക്കുന്ന പൊലീസുകാർക്ക് സിപിആർ പരിശീലനം
Also Read
user
Share This

Popular

KERALA
KERALA
മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുക്കുന്നത് അഭിമാനം, പരിപാടിക്ക് ആരെ വിളിക്കണമെന്നത് അവരുടെ ഇഷ്ടം: രമേശ് ചെന്നിത്തല