fbwpx
2024ലെ ലോകത്തെ മികച്ച നഗരങ്ങളുടെ പട്ടികയിൽ ഡൽഹിയും; തുടർച്ചയായി നാലാമതും ഒന്നാം സ്ഥാനത്ത് പാരിസ്
logo

ന്യൂസ് ഡെസ്ക്

Posted : 05 Dec, 2024 06:43 PM

വായുമലിനീകരണം രൂക്ഷമായി ജിആർഎപി നാല് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഡൽഹിക്ക് ഈ അംഗീകാരം ലഭിച്ചതെന്നത് ശ്രദ്ധേയമാണ്

WORLD


2024ലെ ലോകത്തെ മികച്ച നഗരങ്ങളുടെ പട്ടികയിൽ ഇന്ത്യൻ തലസ്ഥാന നഗരമായ ഡൽഹിയും. ഡാറ്റ അനലിറ്റിക്സ് കമ്പനിയായ യൂറോമോണിറ്റർ ഇൻ്റർനാഷണൽ പുറത്തുവിട്ട പട്ടികയിലാണ് ഡൽഹി ഇടം പിടിച്ചത്. വായുമലിനീകരണം രൂക്ഷമായി ജിആർഎപി നാല് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഡൽഹിക്ക് ഈ അംഗീകാരം ലഭിച്ചതെന്നത് ശ്രദ്ധേയമാണ്. നൂറിൽ 74ാം സ്ഥാനത്താണ് ഇന്ത്യ. തുടർച്ചയായ നാലാം വർഷവും പാരിസാണ് ആകർഷണീയമായ നഗരങ്ങളുടെ പട്ടികയിൽ ഒന്നാമത്. മാഡ്രിഡ്, ടോക്കിയോ നഗരങ്ങളാണ് രണ്ടും, മൂന്നും സ്ഥാനത്ത്.


ALSO READ: മഹാരാഷ്ട്രയെ ഇനി ഫഡ്നാവിസ് നയിക്കും; ഉപമുഖ്യമന്ത്രിമാരായ ഷിന്‍ഡെയ്ക്കും പവാറിനുമൊപ്പം സത്യപ്രതിജ്ഞ ചെയ്തു


യൂറോമോണിറ്റർ ഇൻ്റർനാഷണൽ ആറ് പ്രധാന ഘടകങ്ങളുടെയും 55 അളവുകോലുളുടെയും അടിസ്ഥാനത്തിലാണ് മികച്ച നഗരങ്ങളുടെ പട്ടിക തയ്യാറാക്കുന്നത്. സാമ്പത്തിക, വാണിജ്യ വികസനം, ടൂറിസം, ടൂറിസം ഇൻഫ്രാസ്ട്രക്ചർ, ടൂറിസം നയവും പ്രധാന ആകർഷണങ്ങളും, ആരോഗ്യവും സുരക്ഷയും, സുസ്ഥിരത തുടങ്ങിയവയാണ് മികച്ച നഗരങ്ങളുടെ പട്ടിക തയ്യാറാക്കുന്നതിലെ പ്രധാന ഘടകങ്ങൾ.


ALSO READ: മോദിക്ക് പ്രിയപ്പെട്ടവന്‍, തന്ത്രശാലിയായ രാഷ്ട്രീയക്കാരന്‍; മഹാരാഷ്ട്രയെ നയിക്കാന്‍ ദേവേന്ദ്ര ഫഡ്നാവിസ്


പട്ടികയിൽ യൂറോപ്യൻ ഇതര നഗരങ്ങളിൽ വർദ്ധനവുണ്ടായി. എന്നാൽ, ഡാറ്റാ കമ്പനിയായ ലൈറ്റ്‌ഹൗസുമായി സഹകരിച്ച് യൂറോമോണിറ്റർ ഇൻ്റർനാഷണൽ പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിൽ, ആദ്യ 20 റാങ്കിംഗിൽ ഒമ്പത് നഗരങ്ങളുമായി യൂറോപ്പ് മുന്നിട്ടുനിൽക്കുന്നുണ്ട്. ടോക്കിയോക്ക് ശേഷം, റോം, മിലാൻ, ന്യൂയോർക്ക്, ആംസ്റ്റർഡാം, സിഡ്നി, സിംഗപ്പൂർ, ബാർസലോണ എന്നീ രാജ്യങ്ങളാണ് ആദ്യ പത്തിൽ ഇടം പിടിച്ചത്.

NATIONAL
പഞ്ചാബില്‍ ഓടിക്കൊണ്ടിരുന്ന ബസ് പാലത്തില്‍ നിന്ന് വീണ് 8 പേര്‍ മരിച്ചു
Also Read
user
Share This

Popular

KERALA
KERALA
'മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല'; തിരുവമ്പാടി ദേവസ്വം വേലയുടെ വെടിക്കെട്ടിന് അനുമതി നിഷേധിച്ച് തൃശൂര്‍ എഡിഎം