3310 രൂപ ഫീസ് അടച്ച് നിർദിഷ്ട മാതൃകയിൽ അപേക്ഷ നൽകി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ ലൈസൻസ് ലഭിക്കുന്നതാണ്
കേരള ലിഫ്റ്റ് ആൻഡ് എസ്‌കലേറ്റർ റൂൾസ് 2013 പ്രകാരം ലിഫ്റ്റ് പ്രവർത്തിപ്പിക്കുന്നതിന് ലൈസൻസ് നിർബന്ധമാണ്. സ്ഥാപനങ്ങൾക്ക് ലിഫ്റ്റ് ലൈസൻസ് എടുക്കുവാനും പുതുക്കുവാനും അവസരമൊരുക്കി ലിഫ്റ്റ് അദാലത്ത് നടക്കുന്നു. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ നിന്നും ലിഫ്റ്റിന് അനുമതിയോ ലൈസൻസോ നേടിയിട്ടുള്ളതും, എന്നാൽ അവ പുതുക്കാത്തതുമായ സ്ഥാപനങ്ങൾക്ക് ഈ വര്ഷം ആഗസ്റ്റ് ഒന്ന് മുത്തം ഒക്ടോബർ 30 വരെയുള്ള കാലയളവിൽ ലിഫ്റ്റ് ലൈസൻസ് എടുക്കാവുന്നതാണ്.
ALSO READ: മുഴപ്പിലങ്ങാട് ബീച്ചിലെ വാക് വേ പുതുവത്സര സമ്മാനമായി തുറന്നുനൽകും: മന്ത്രി മുഹമ്മദ് റിയാസ്
3310 രൂപ ഫീസ് അടച്ച് നിർദിഷ്ട മാതൃകയിൽ അപേക്ഷ നൽകി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ ലൈസൻസ് ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഡെപ്യൂട്ടി ചീഫ് ഇലെക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ കാര്യാലയം റവന്യൂ ടവർ കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡ് മറൈൻ ഡ്രൈവ് എറണാകുളം എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ നമ്പർ 0484 -
2976309