വനിതാ ഐപിഎസ് ഓഫീസറെ നിയമിച്ച് അന്വേഷണം നടത്തണം എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ AMMA യെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. സംഘടനയിൽ ഉള്ളവർ എല്ലാം കുറ്റക്കാർ അല്ല. ഇത് അമ്മയ്ക്ക് എതിരായ റിപ്പോർട്ട് അല്ല എന്നാണ് ജനറല്‍ സെക്രട്ടറി സിദ്ദിഖ് പറയുന്നത്. റിപ്പോർട്ടിൽ അന്വേഷണം നടക്കട്ടെ എന്നാണ് AMMA ഭാരവാഹികൾ പറയ്യുന്നത്. അതിൽ എന്താണ് തെറ്റെന്നും, വനിതാ ഐപിഎസ് ഓഫീസറെ നിയമിച്ച് അന്വേഷണം നടത്തണം എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.'
സർക്കാർ കാരണം സംഘടനയിലെ മുഴുവൻ ആളുകളെ കുറ്റക്കാരായി ആണ് കാണുന്നത്. സജി ചെറിയാൻ കുറ്റകൃത്യം ചെയ്തത് കൊണ്ട് ഇരിക്കുകയാണ്. സജി ചെറിയാൻ മന്ത്രി സ്ഥാനം ഒഴിയണം എന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ബംഗാളി നടി ശ്രീലേഖ മിത്ര ലൈംഗിക ആരോപണം നടത്തിയ ചലച്ചിത്ര അക്കാദമി ചെയർമാന്‍ രഞ്ജിത് നല്ല സംവിധായകൻ ആണ് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മലയാളത്തിന് നല്ല സിനിമകൾ നൽകി. എന്നാൽ ചലച്ചിത്ര അക്കാദമി ചെയർമാന്‍ സ്ഥാനം രഞ്ജിത് ഒഴിയുമെന്നാണ് കരുതുന്നത്. എന്നും അദ്ദേഹം പറഞ്ഞു.
ALSO READ: "ലൈംഗികാരോപണം നിസാരമായി കണക്കാക്കാൻ സാധിക്കില്ല": രഞ്ജിത്തിനെ ഉടന്‍ പുറത്താക്കണമെന്ന് ഡോ. ബിജു
ശ്രീലേഖ മിത്രയുടെ ലൈംഗിക ആരോപണത്തില്‍ ചലച്ചിത്ര അക്കാദമി ചെയർമാന്‍ സ്ഥാനത്ത് നിന്നും രഞ്ജിത്തിനെ നീക്കില്ലെന്ന് മന്തി സജി ചെറിയാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ആരോപണം രഞ്ജിത്ത് തന്നെ നിഷേധിച്ചതാണ്. നടി പരാതി തന്നാല്‍ ബന്ധപ്പെട്ട ഏജന്‍സി അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.