fbwpx
"മിയ മുസ്ലീങ്ങളെ അസം പിടിച്ചെടുക്കാൻ അനുവദിക്കില്ല"; വർഗീയ പരാമർശത്തിൽ ഹിമന്ത ബിശ്വ ശർമ്മക്കെതിരെ പ്രതിപക്ഷ പാർട്ടികൾ
logo

ന്യൂസ് ഡെസ്ക്

Last Updated : 29 Aug, 2024 12:14 PM

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം മുതൽ അസം മുഖ്യമന്ത്രി നിയമസഭയിൽ പോലും വർഗീയ കലാപം സൃഷ്ടിക്കാനും തന്ത്രപ്രധാനമായ പ്രസ്താവനകൾ നടത്താനും ശ്രമിക്കുന്നതായി പ്രതിപക്ഷം ആരോപിച്ചു

NATIONAL

ഹിമന്ത ബിശ്വ ശർമ്മ


അസം പിടിച്ചെടുക്കാൻ മിയ മുസ്ലീങ്ങളെ അനുവദിക്കില്ലെന്ന മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ വർഗീയ പരാമർശത്തിൽ പൊലീസിൽ പരാതി നൽകി പ്രതിപക്ഷ പാർട്ടികൾ. കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള 18 പ്രതിപക്ഷ പാർട്ടികളാണ് പരാതി നൽകിയത്. ഹിമന്ത ബിശ്വ ശർമ സമുദായങ്ങൾക്കിടയിൽ വിദ്വേഷം പരത്തുന്നെന്ന് കാട്ടിയാണ് പ്രതിപക്ഷപാർട്ടികൾ സംയുക്ത പരാതി സമർപ്പിച്ചത്.

അസം നാഗോണിൽ 14 വയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവവും സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നവും ചർച്ചയ്ക്ക് വന്നപ്പോഴാണ് ഹിമന്ത ബിശ്വ ശർമ്മ നിയമസഭയിൽ വർഗീയ പരാമർശം നടത്തിയത്. ലോവർ അസമിൽ നിന്നുള്ള ബംഗാളി ഭാഷ സംസാരിക്കുന്ന മിയ മുസ്ലീങ്ങളെ ലക്ഷ്യമിട്ടുള്ള ആരോപണങ്ങളും മുഖ്യമന്ത്രി ഉയർത്തി. നാഗോണിലെ വിഷയത്തിന് പിന്നാലെ പല ഹിന്ദു സംഘടനകളും മുസ്ലീം സമുദായത്തിലുള്ളവർ അപ്പർ അസം വിട്ടുപോകണമെന്നും അല്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ഭീഷണി മുഴക്കിയിരുന്നു. 

വിഷയത്തിൽ നിയമസഭയിൽ ചർച്ച കനത്തതോടെ ലോവർ അസമിൽ നിന്നുള്ള മുസ്ലീങ്ങൾ അപ്പർ അസം ജില്ലകളിലേക്ക് പോകുമെന്ന് എഐയുഡിഎഫ് എംഎൽഎ റഫികുൽ ഇസ്‌ലാം പറഞ്ഞു. ഇതോടെയാണ് മന്ത്രി വിവാദ പരാമർശമുയർത്തിയത്. "ലോവർ അസമിലെ ആളുകൾ എന്തിനാണ് അപ്പർ അസമിലേക്ക് പോകുന്നത്? അപ്പോൾ മിയ മുസ്ലീങ്ങൾക്ക് അസം പിടിച്ചെടുക്കാൻ കഴിയുമോ? അത് സംഭവിക്കാൻ ഞങ്ങൾ അനുവദിക്കില്ല," ഇതായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.

ALSO READ: ചംപയ് സോറൻ ബിജെപിയിലേക്ക്; വെള്ളിയാഴ്ച അംഗത്വം സ്വീകരിക്കും

പക്ഷപാതപരമായി പെരുമാറുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചപ്പോൾ പ്രസ്താവനയിൽ നിന്ന് പിൻമാറില്ലെന്ന് തന്നെയായിരുന്നു ഹിമന്ത ബിശ്വ ശർമയുടെ നിലപാട്. താൻ പക്ഷം പിടിക്കുമെന്നും അതിൽ പ്രതിപക്ഷത്തിന് എന്ത് ചെയ്യാൻ കഴിയുമെന്നും നേതാവ് ചോദിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം മുതൽക്കേ അസം മുഖ്യമന്ത്രി നിയമസഭയിൽ പോലും വർഗീയ കലാപം സൃഷ്ടിക്കാനും തന്ത്രപ്രധാനമായ പ്രസ്താവനകൾ നടത്താനും ശ്രമിക്കുന്നുണ്ട്. വിഷയത്തിൽ രാഷ്ട്രപതിക്കും പരാതി നൽകുമെന്ന് അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപെൻ ബോറ പറഞ്ഞു.


ALSO READ: പൗരത്വ നിയമ ഭേദഗതി പ്രകാരം പാകിസ്ഥാൻ പൗരന് ഇന്ത്യൻ പൗരത്വം; രേഖകള്‍ കൈമാറി ഗോവ മുഖ്യമന്ത്രി

അതേസമയം മുൻ ഗവർണർ എസ്‌കെ സിൻഹ പറഞ്ഞ അതേ ഖണ്ഡിക ആവർത്തിക്കുക മാത്രമാണ് താൻ ചെയ്തതെന്നാണ് ഹിമന്ത ബിശ്വ ശർമ്മയുടെ വാദം. "അസമിൻ്റെ ആദ്യ മുഖ്യമന്ത്രി ലോകപ്രിയ ഗോപിനാഥ് ബോർഡോലോയ് നിയമസഭയിൽ പറഞ്ഞ അതേ ഖണ്ഡികകൾ ഞാൻ ആവർത്തിച്ചു. മുൻ മുഖ്യമന്ത്രി ബിഷ്ണുറാം മേധിയും അത് പറഞ്ഞിരുന്നു. ഞാനതിൽ ഒന്നും കൂട്ടിച്ചേർക്കുകയോ പരിഷ്കരിക്കുകയോ ചെയ്തിട്ടില്ല. പ്രതിപക്ഷം കേസ് ഫയൽ ചെയ്യുകയാണെങ്കിൽ എല്ലാവർക്കുമെതിരെ കേസെടുക്കണം, ” മുഖ്യമന്ത്രി പറഞ്ഞു.


Also Read
user
Share This

Popular

NATIONAL
KERALA
മൻമോഹൻ സിങ്ങിൻ്റെ ശവസംസ്കാര ചടങ്ങിൽ ബിജെപി വില കുറഞ്ഞ രാഷ്ട്രീയം കളിച്ചു; അങ്ങേയറ്റം അപമാനകരമെന്ന് കോൺഗ്രസ്