ജവാനെ തിരികെയെത്തിക്കാനുള്ള ചർച്ചകൾ ആരംഭിച്ചതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.
പഞ്ചാബിലെ ഫിറോസ്‌ബാദ് അതിർത്തിയിൽ വെച്ച് ബിഎസ്‌എഫ് ജവാനെ പാകിസ്ഥാൻ സൈന്യം പിടികൂടിയെന്ന് റിപ്പോർട്ട്. ഇന്ത്യൻ ജവാൻ പാക് അതിർത്തി കടന്നെന്ന് ആരോപിച്ചാണ് പാകിസ്ഥാൻ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ജവാനെ തിരികെയെത്തിക്കാനുള്ള ചർച്ചകൾ ആരംഭിച്ചതായി ഇന്ത്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചു.
പാക് റേഞ്ചേഴ്സാണ് ബിഎസ്എഫ് ജവാനെ കസ്റ്റഡിയിൽ എടുത്തത്. ബിഎസ്എഫ് കോൺസ്റ്റബിൾ പി.കെ. സിംഗ് ആണ് പാകിസ്ഥാന്റെ കസ്റ്റഡിയിലായത്. സീറോ ലൈൻ കഴിഞ്ഞ് 30 മീറ്റർ അകലെ വെച്ചാണ് ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്തത്.