അബദ്ധത്തിൽ കുട്ടി കിണറ്റിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ മൂന്നു വയസ്സുകാരി കിണറ്റിൽ വീണ് മരിച്ചു. നെയ്യാറ്റിൻകര വെള്ളറടയിലാണ് സംഭവം. ചൂണ്ടിക്കൽ സ്വദേശി ചന്ദ്രമോഹൻ- ആരതി ദമ്പതികളുടെ മകൾ നക്ഷത്രയാണ് മരിച്ചത്. അബദ്ധത്തിൽ കുട്ടി കിണറ്റിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.