fbwpx
പഹൽഗാം ഭീകരാക്രമണം: മലയാളികൾക്ക് സർക്കാർ സഹായം ഉപയോഗപ്പെടുത്താമെന്ന് മുഖ്യമന്ത്രി
logo

ന്യൂസ് ഡെസ്ക്

Last Updated : 24 Apr, 2025 04:56 PM

കൊല്ലപ്പെട്ട എൻ. രാമചന്ദ്രൻ്റെ ഉറ്റവരുടെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു

KERALA


പഹൽഗാം ഭീകരാക്രമണത്തിൽ പെട്ട് ദുരിതമനുഭവിക്കുന്ന മലയാളികൾക്ക് ആശ്വാസവുമായി കേരള സർക്കാർ. ഭീകരാക്രമണത്തിൽ പെട്ട മലയാളികൾക്ക് സർക്കാർ സഹായം ഉപയോഗപ്പെടുത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. "ജമ്മുകശ്മീരിൽ നടന്ന ഭീകരാക്രമണത്തിൻ്റെ നടുക്കത്തിൽ നിന്നും രാജ്യം മുക്തമായിട്ടില്ല. ഭൂമിയിലെ സ്വർഗമെന്ന് വാഴ്ത്തപ്പെടുന്ന, ഇന്ത്യയുടെ അഭിമാനമായ, മനോഹരമായ കശ്മീരിൻ്റെ ജീവിതം ഇനിയും രക്തപങ്കിലമായിക്കൂടാ. വിനോദസഞ്ചാരത്തിനെത്തിയ നിരപരാധികളായ മനുഷ്യരാണ് കൊല്ലപ്പെട്ടത്. മാനവരാശിക്ക് തന്നെ എതിരായ കടന്നാക്രമണമാണ് ഇത്", മുഖ്യമന്ത്രി പറഞ്ഞു.


ജീവൻ നഷ്ടമായവരിൽ ഒരു മലയാളിയും ഉണ്ടെന്നത് നമ്മുടെ ദു:ഖം ഇരട്ടിപ്പിക്കുന്നുണ്ട്. കൊല്ലപ്പെട്ട എൻ. രാമചന്ദ്രൻ്റെ ഉറ്റവരുടെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭീകരാക്രമണം ഉണ്ടായി അൽപസമയത്തിനുള്ളിൽ തന്നെ സഹായത്തിനായുള്ള സജ്ജീകരണങ്ങൾ കേരള സർക്കാർ ഏർപ്പെടുത്തിയിരുന്നു.


ALSO READപഹല്‍ഗാം ഭീകരാക്രമണം: ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷനിലേക്ക് കേക്കുമായി യുവാവ്; വീഡിയോ ചര്‍ച്ചയാകുന്നു


സഹായം ആവശ്യമായവർക്കും ബന്ധുക്കളെ സംബന്ധിച്ച വിവരം തേടുന്നവർക്കും ഹെൽപ് ഡെസ്ക് നമ്പരിൽ നിന്ന് വിവരങ്ങൾ നൽകുന്നതിനും പേര് രജിസ്റ്റർ ചെയ്യുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. നിലവിൽ ലഭിച്ച 49 രജിസ്‌ട്രേഷനിലൂടെ 575 പേർ കശ്മീരിൽ ഉണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


യാത്രാ സഹായം, ചികിത്സാ സഹായം, ആഹാരം എന്നിവ വേണ്ടവർക്ക് അവ സജ്ജമാക്കാൻ നടപടികൾ സ്വീകരിക്കുകയും ചെയ്തു. ഡൽഹിയിൽ എത്തുന്നവർക്ക് സഹായങ്ങൾ നൽകാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. തുടർ യാത്രക്കായി ടിക്കറ്റ് ബുക്കിങ് ഉൾപ്പെടെയുള്ള സേവനങ്ങളും അവിടെ സജ്ജമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.


ALSO READഭീകരതയുമായി നയതന്ത്രമില്ല! സിന്ധു നദീജല കരാര്‍ റദ്ദാക്കി രാജ്യം; പാകിസ്ഥാന് മേല്‍ ഇന്ത്യയുടെ ഡിപ്ലോമാറ്റിക് സ്ട്രൈക്ക്


മനസാക്ഷിയെ ഞെട്ടിച്ച ഭീകരാക്രമണമാണ് പഹൽഗാമിൽ നടന്നത്. ഇത്തരം ആക്രമണങ്ങളെയും അവർക്ക് ഇന്ധനമാകുന്ന വിദ്വേഷ പ്രചാരണങ്ങളെയും ഒറ്റക്കെട്ടായി നാമോരോരുത്തരും ചെറുക്കേണ്ടതുണ്ട്. ഇനിയൊരു പഹൽഗാം ആവർത്തിക്കില്ലെന്ന് ദൃഢനിശ്ചയം ചെയ്ത് ഒറ്റക്കെട്ടായി മുന്നോട്ടു പോകാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


കഴിഞ്ഞ ദിവസമാണ് പഹൽഗാമിലെ ബൈസരൺ വാലിയിൽ ഭീകരാക്രമണത്തെ തുടർന്ന് 28 പേരാണ് കൊല്ലപ്പെട്ടത്. ലോകാരാജ്യങ്ങളടക്കം രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും, ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും ജമ്മു കശ്മീർ സർക്കാർ ധനസഹായം പ്രഖ്യാപിച്ചിരുന്നു. 

Also Read
user
Share This

Popular

KERALA
NATIONAL
എൽഡിഎഫ് ഭരണകാലത്തുണ്ടായ മാറ്റം ആരും അറിയരുതെന്ന് നിർബന്ധമുള്ളവരുണ്ട്, അവർ എല്ലാം മറച്ചുവെക്കുന്നു: മുഖ്യമന്ത്രി