ഗാർഹിക പീഡനക്കേസിൽ രണ്ടാമതും അക്രമം നേരിട്ട സംഭവത്തിലാണ് യുവതി പരാതി നൽകിയത്
വനിതാ കമ്മീഷനിൽ പരാതി നൽകി പന്തീരാങ്കാവ് ഗാർഹിക പീഡന കേസിലെ യുവതി. ഗാർഹിക പീഡനക്കേസിൽ രണ്ടാമതും അക്രമം നേരിട്ട സംഭവത്തിലാണ് യുവതി പരാതി നൽകിയത്. വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവിക്ക് മുൻപാകെയാണ് പരാതി നൽകിയത്. യുവതി നൽകിയ പരാതി ഗൗരവത്തിൽ കാണുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ ഈ വിഷയത്തിൽ പ്രതികരിച്ചു. കോഴിക്കോട് കലക്ടറേറ്റിൽ ഇന്നലെ ചേർന്ന സിറ്റിംഗിലാണ് യുവതി പരാതി നൽകിയത്.
ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് രാഹുലിന് എതിരെ യുവതി ആദ്യ ഗാര്‍ഹിക പീഡന പരാതി നല്‍കിയത്. എന്നാല്‍ യുവതി പരാതിയില്‍ നിന്ന് പിന്മാറിയതോടെ ഒരു മാസം മുന്‍പ് ഹൈക്കോടതി ഈ കേസ് റദ്ദ് ചെയ്യുകയായിരുന്നു. അതിനിടെ രാഹുല്‍ മര്‍ദിച്ചെന്നാരോപിച്ച് യുവതി വീണ്ടും പരാതി നല്‍കുകയായിരുന്നു. രാഹുലിനൊപ്പം കഴിയാന്‍ താല്‍പര്യമില്ലെന്നാണ് യുവതി പൊലീസിനെ അറിയിച്ചത്.
കറിയില്‍ ഉപ്പ് കുറഞ്ഞെന്നാരോപിച്ച് രാഹുല്‍ മര്‍ദിച്ചതായാണ് യുവതി രണ്ടാമത് പൊലീസില്‍ പരാതി നല്‍കിയത്. തലയ്ക്കുള്‍പ്പെടെ പരുക്കേറ്റ യുവതിയെ രാഹുലും അമ്മയും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ നരഹത്യ, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി രാഹുലിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ALSO READ: ആരിഫ് മുഹമ്മദ് ഖാൻ ഭരണഘടനാ വിരുദ്ധ ഇടപെടലുകൾ മാത്രം നടത്തിയ ഗവർണർ: എം.വി. ഗോവിന്ദൻ