നിലമ്പൂർ വഴിക്കടവ് സ്വദേശി സൈനുൽ ആബിദിനെയാണ് ചൊവ്വാഴ്ച രാവിലെ ഭാരതപുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്
ചെറുതുരുത്തി ഭാരതപ്പുഴയിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവത്തിൽ ആറ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂർ വഴിക്കടവ് സ്വദേശി സൈനുൽ ആബിദിനെയാണ് ചൊവ്വാഴ്ച രാവിലെ ഭാരതപുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചെറുതുരുത്തി സ്വദേശികളായ ഷജീർ, റെജീബ്, അഷറഫ്, സുബൈർ, ഷാഫി, അഷ്റഫ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ ചേർന്ന് ആബിദിനെ വിളിച്ച് വരുത്തുകയും മദ്യം നൽകിയ ശേഷം മർദിച്ച് കൊലപ്പെടുത്തുകയും ആയിരുന്നു. ചൊവ്വാഴ്ച രാവിലെ ഭാരതപ്പുഴയോരത്ത് മൃതദേഹം കണ്ടെത്തിയെങ്കിലും മുങ്ങി മരണമാണെന്നാണ് സംശയിച്ചിരുന്നത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് കണ്ടെത്തിയത്.
Also Read: ജോലിയില്‍ നിന്നും പിരിച്ചുവിട്ടു; കണ്ണൂരില്‍ റിസോർട്ടിന് തീയിട്ട് ജീവനക്കാരന്‍ തൂങ്ങിമരിച്ചു
കൊലപാതകത്തിന് ശേഷം പ്രതികളിൽ മൂന്ന് പേർ കോയമ്പത്തൂരിലും ഒരാള്‍ കോഴിക്കോടും രണ്ട് പേർ ചെറുതുരുത്തിയിലും ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു. സംഭവ സ്ഥലത്ത് എത്തിച്ച് പ്രതികളുമായി തെളിവെടുത്ത പൊലീസ് ഇവരെ നാളെ കോടതിയിൽ ഹാജരാക്കുമെന്ന് അറിയിച്ചു.