fbwpx
സ്റ്റൈപ്പൻ്റ് ലഭിക്കാത്തതിൽ പ്രതിഷേധം; കോഴിക്കോട് മെഡിക്കൽ കോളേജിലെ പിജി ഡോക്ടർമാരുടെ സമരം തുടങ്ങി
logo

ന്യൂസ് ഡെസ്ക്

Posted : 18 Mar, 2025 10:33 AM

അത്യാഹിത വിഭാഗം, ലേബർ റൂം, ഐ.സി.യു, എന്നിവയെ ഒഴിവാക്കിയാണ് സമരം സംഘടിപ്പിക്കുന്നത്

KERALA


സ്റ്റൈപ്പൻഡ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിലെ പിജി ഡോക്ടർമാരുടെ സമരം ആരംഭിച്ചു. മുന്നൂറോളം പിജി ഡോക്ടർമാരാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്. അത്യാഹിത വിഭാഗം, ലേബർ റൂം, ഐ.സി.യു, എന്നിവയെ ഒഴിവാക്കിയാണ് സമരം സംഘടിപ്പിക്കുന്നത്. 


സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പിജി ഡോക്ടർമാർ ഉള്ളത് കോഴിക്കോട് മെഡിക്കൽ കോളേജിലാണ്.എല്ലാ മാസവും ആദ്യ ആഴ്ച തന്നെ സ്റ്റൈപ്പൻഡ് ലഭ്യമാക്കും എന്നായിരുന്നു ഇവർക്ക് കിട്ടിയ ഉറപ്പ്. എന്നാൽ ഈ മാസം ഇതുവരെയും ഇവർക്ക് സ്റ്റൈപ്പൻഡ് ലഭിച്ചിട്ടില്ല.സംസ്ഥാനത്തെ മറ്റു മെഡിക്കൽ കോളേജുകളിലെല്ലാം പിജി ഡോക്ടർമാർക്കുള്ള സ്റ്റൈപ്പൻഡ് ലഭിച്ചെങ്കിലും കോഴിക്കോട് മെഡിക്കൽ കോളേജിൽ മാത്രമാണ് ലഭിക്കാത്തത് എന്ന് ഇവർ പറയുന്നു.


ALSO READകണ്ണൂരിൽ നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ; മൃതദേഹം കിണറ്റിൽ


അവഗണനയിൽ പ്രതിഷേധിച്ചാണ് പിജി ഡോക്ടർമാർ സമരത്തിലേക്ക് കടന്നത്. സമരത്തിന്റെ ആദ്യപടിയായി പിജി ഡോക്ടർമാർ സൂചന പണിമുടക്ക് നടത്തി പ്രതിഷേധിച്ചിരുന്നു. നിലവിൽ ഡോക്ടർമാരുടെ ക്ഷാമം നേരിടുന്ന കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിജി ഡോക്ടർമാരും സമരം ആരംഭിച്ചതോടെ ആശുപത്രി പ്രവർത്തനത്തെയും,രോഗികളെയും കൂടുതൽ പ്രതിസന്ധിയിലാക്കും.

Also Read
user
Share This

Popular

KERALA
LIFE
കണ്ണൂർ പാപ്പിനിശ്ശേരിയിലെ നാലു മാസം പ്രായമുള്ള കുഞ്ഞിൻ്റേത് കൊലപാതകം; പ്രതി 12 വയസുകാരി