ട്രാക്കിന് സമീപം റെയിലിന്റെ കഷണം കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ലോക്കോ പൈലറ്റാണ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കുന്നത്.
തൃശൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ട്രാക്കില്‍ റെയിലിന്റെ കഷണം കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തമിഴ്‌നാട് സ്വദേശി ഹരി (38) യാണ് പിടിയിലായത്.
മോഷണം നടത്തുന്നതിനിടെ ട്രെയിന്‍ വരുന്നത് കണ്ട് ഭയന്ന പ്രതി ഓടുന്നതിനിടെ മോഷ്ടിച്ച കഷ്ണങ്ങള്‍ ട്രാക്കിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 4.55ഓടെയാണ് സംഭവം.
ALSO READ: ചോദ്യപേപ്പർ ചോർച്ച: എംഎസ് സൊല്യൂഷൻ CEO ഷുഹൈബിൻ്റെ മുൻകൂർ ജാമ്യപേക്ഷ തള്ളി ഹൈക്കോടതി
ട്രാക്കിന് സമീപം റെയിലിന്റെ കഷണം കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ലോക്കോ പൈലറ്റാണ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കുന്നത്. തുടര്‍ന്ന് ആര്‍പിഎഫ് എത്തി പരിശോധന നടത്തി.
അന്വേഷണത്തിനൊടുവിലാണ് സംശയകരമായ രീതിയില്‍ അവിടെ നല്‍കുന്ന പ്രതിയെ കണ്ടെത്തിയത്. ഇയാളെ ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.