fbwpx
പിണറായി കോൺഗ്രസ് ഓഫീസ് ആക്രമണം: ഒരു പ്രതി കൂടി അറസ്റ്റില്‍
logo

ന്യൂസ് ഡെസ്ക്

Last Updated : 10 Dec, 2024 05:27 PM

ശനിയാഴ്ച പുലർച്ചെയാണ് പ്രിയദർശിനി സ്മാരക മന്ദിരം ആൻഡ് സി.വി. കുഞ്ഞിക്കണ്ണൻ സ്മാരക റീഡിങ് റൂം എന്ന കെട്ടിടത്തിന് നേരെ അക്രമണമുണ്ടായത്

KERALA


കണ്ണൂർ പിണറായിയിലെ കോൺഗ്രസ് ഓഫീസ് ആക്രമണക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പിണറായി പറമ്പായി സ്വദേശി ആദർശ് ആണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന പ്രതി കീഴടങ്ങുകയായിരുന്നു. ആദർശിന്‍റെ രാഷ്ട്രീയ പശ്ചാത്തലം അറിയില്ലെന്ന് പൊലീസ് അറിയിച്ചു.

ശനിയാഴ്ച പുലർച്ചെയാണ് പ്രിയദർശിനി സ്മാരക മന്ദിരം ആൻഡ് സി.വി. കുഞ്ഞിക്കണ്ണൻ സ്മാരക റീഡിങ് റൂം എന്ന കെട്ടിടത്തിന് നേരെ അക്രമണമുണ്ടായത്. കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ കെട്ടിടം ഉദ്ഘാടനം ചെയ്യാനിരക്കെയായിരുന്നു ആക്രമണം. ജനൽച്ചില്ലുകൾ തകർത്തതിന് പിന്നാലെ വാതിലിനും തീയിട്ടിരുന്നു.  ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് ആരോപിച്ച് കോൺഗ്രസ്സ് വെണ്ടുട്ടായിയിൽ പ്രകടനം നടത്തിയിരുന്നു.  മുന്‍പ് അറസ്റ്റിലായ വിബിന്‍‌ രാജ് സിപിഎം അനുഭാവിയാണെന്ന് പൊലീസ് അറിയിച്ചിരുന്നു. എന്നാല്‍, വിബിൻ പാർട്ടി അംഗമല്ലെന്നായിരുന്നു സിപിഎം നേതൃത്വത്തിന്‍റെ നിലപാട്.

Also Read: തിരുവനന്തപുരത്തെ ഭിന്നശേഷിക്കാരിയുടെ മരണം കൊലപാതകം; സിസിടിവി ദൃശ്യങ്ങളിലുള്ള പോത്തൻകോട് സ്വദേശി തൗഫീഖ് കസ്റ്റഡിയിൽ

പാർട്ടി ഓഫീസിനു നേരെ നടന്ന ആക്രമണത്തില്‍ സിപിഎമ്മിനെ വെല്ലുവിളിച്ച് കെ. സുധാകരൻ രം​ഗത്തെത്തിയിരുന്നു. സിപിഎം ഓഫീസുകൾ തകർക്കാൻ കോൺഗ്രസിന്റെ 10 പിള്ളേര് മതി. പൊളിക്കണോയെന്ന് പറയൂ, ഞങ്ങൾ പൊളിച്ച് കാണിച്ചുതരാമെന്നായിരുന്നു തകർന്ന കെട്ടിടം ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള സുധാകരൻ്റെ പ്രതികരണം.

NATIONAL
"മൻമോഹൻ സിങ്ങിനായി പ്രത്യേക സ്‌മാരക സ്ഥലം അനുവദിക്കണം"; കേന്ദ്രത്തോട് ആവശ്യമുന്നയിച്ച് കോൺഗ്രസ്
Also Read
user
Share This

Popular

KERALA
KERALA
'മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല'; തിരുവമ്പാടി ദേവസ്വം വേലയുടെ വെടിക്കെട്ടിന് അനുമതി നിഷേധിച്ച് തൃശൂര്‍ എഡിഎം