fbwpx
പ്ലസ്‌വൺ സീറ്റ് പ്രതിസന്ധി: വിദ്യാർത്ഥി സംഘടനകളുമായി ചർച്ച നടത്താനൊരുങ്ങി സർക്കാർ
logo

ന്യൂസ് ഡെസ്ക്

Posted : 23 Jun, 2024 01:00 PM

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ചർച്ച നടക്കുക.

KERALA

പ്ലസ് വൺ സീറ്റ് വിഷയത്തിൽ വിദ്യാർത്ഥി സംഘടനകളുമായി ചർച്ച നടത്താനൊരുങ്ങി സർക്കാർ. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് സെക്രട്ടറിയേറ്റ് അനക്സ് രണ്ടിൽ വെച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ചർച്ച നടക്കും. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയെക്കുറിച്ചും, അത് പരിഹരിക്കുന്നതിനെ സംബന്ധിച്ചും, കൃത്യമായ സീറ്റുകളെ കുറിച്ചും ചർച്ചകൾ നടക്കും.

പ്ലസ് വൺ സീറ്റ് വിഷയത്തിൽ എസ് എഫ് ഐ അടക്കമുള്ള വിദ്യാർഥി സംഘടനകൾ നടത്തി വന്ന സമരങ്ങ‍ള്‍ പ്രക്ഷുബ്ദമായിരുന്നു. 7,3650 സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണെന്നാണ് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട കണക്കുകൾ പറയുന്നത്. ജില്ലകൾ തിരിച്ചുള്ള കണക്കും പുറത്തുവിട്ടിരുന്നു. ആരും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, അലോട്ട്മെൻറ് കഴിയുന്നതോടെ എല്ലാവർക്കും സീറ്റ് ലഭിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.

എന്നാൽ, ഈ കണക്ക് തെറ്റാണെന്നാണ് വിദ്യാർഥി സംഘടനകൾ ആരോപിക്കുന്നത്. രാഷ്ട്രീയ ഭേദമന്യേ എല്ലാ സംഘടനകളും പ്രതിഷേധത്തിന് ഇറങ്ങിയതോടെയാണ് സർക്കാർ ചർച്ച നടത്താനൊരുങ്ങുന്നത്.

KERALA
മുണ്ടക്കൈ പുനരധിവാസം: ഇപ്പോള്‍ പുറത്തുവിട്ട ലിസ്റ്റ് അന്തിമമല്ല; എല്ലാ ദുരന്തബാധിതരെയും കാണുന്നത് ഒരുപോലെ: കെ. രാജന്‍
Also Read
user
Share This

Popular

KERALA
WORLD
സുനിതയെ കാണാം, പ്രസവാനന്തര ഉന്മാദത്തിന് മുമ്പും ശേഷവുമുള്ള സ്ത്രീ ജീവിതം