മൂവാറ്റുപുഴ പൊലീസാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്
പോക്സോ കേസിൽ ആലുവ സ്വദേശിനിയായ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയിൽ ഹർജി നൽകി. ബന്ധുവായ യുവതി നൽകിയ പരാതിയിലാണ് നടിക്കെതിരെ പോക്സോ കേസ് ചുമത്തിയത്. മൂവാറ്റുപുഴ പൊലീസാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
നടൻ മുകേഷ് ഉൾപ്പെടെ നിരവധി പേർക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ നടിക്കെതിരെയാണ് അടുത്ത ബന്ധു കൂടിയായ യുവതി പരാതി നൽകിയിരിക്കുന്നത്. ആലുവ സ്വദേശിനിയായ യുവതി ചെന്നൈയിലേക്ക് വിളിച്ചു വരുത്തി നിരവധി പേർക്ക് തന്നെ കാഴ്ച വെച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. പ്രായപൂർത്തിയാവും മുമ്പാണ് അതിക്രമം നടന്നതെന്നും യുവതി വെളിപ്പെടുത്തിയിരുന്നു. നേരത്തെ പരാതിക്കാരി സംസ്ഥാന പൊലീസ് മേധാവിക്ക് അയച്ച പരാതിയാണ് മൂവാറ്റുപുഴ പൊലീസിന് കൈമാറിയത്.
Also Read: ആലുവയിലെ നടിക്കെതിരെ പോക്സോ കേസ്; പരാതിക്കാരിയിൽ നിന്ന് മൊഴിയെടുത്തു