സീനിയർ വിദ്യാർഥികളായ 25 ലേറെ പേരടങ്ങിയ സംഘം ഒന്നാം വർഷ ബിരുദ വിദ്യാർഥിയായ മുത്തത്തി സ്വദേശി അർജുനെ മർദിച്ചത്
കണ്ണൂർ പയ്യന്നൂർ കോളേജിൽ ഹോളി ആഘോഷത്തിനിടെ വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. അർജുന്റെ കുടുംബം പയ്യന്നൂർ പൊലീസിൽ നൽകിയ പരാതിയിലാണ് നടപടി.
കഴിഞ്ഞദിവസമാണ് പയ്യന്നൂർ കോളേജിൽ ആക്രമണമുണ്ടയത്. ഹോളി ആഘോഷത്തിൽ ഡാൻസ് ചെയ്യുന്നതിനിടെയാണ് സീനിയർ വിദ്യാർഥികളായ 25 ലേറെ പേരടങ്ങിയ സംഘം ഒന്നാം വർഷ ബിരുദ വിദ്യാർഥിയായ മുത്തത്തി സ്വദേശി അർജുനെ മർദിച്ചത്. അതി ക്രൂരമായ മർദ്ദനമാണ് നേരിട്ടതെന്ന് അർജുൻ പറയുന്നു.
രണ്ടാം വർഷവിദ്യാർത്ഥികളുടെ കൂടെ നടന്നതാണ് മർദ്ദനത്തിന്റെ കാരണം എന്നും അർജുൻ പറയുന്നു. വളഞ്ഞിട്ട് മർദിക്കുകയായിരുന്നു. ആദ്യം മുഖത്തടിച്ചു. നിലത്തുവീണ അർജുനെ വളഞ്ഞിട്ട് ചവിട്ടി. നെഞ്ചിലും കൈക്കും കാലിനും പരിക്കേറ്റ അർജുൻ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.