മലപ്പുറം മേൽമുറി എംഎസ്‌പിക്യാമ്പിലെ ഹവീൽദാർ സച്ചിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മലപ്പുറം മേൽമുറി എംഎസ്‌പി ക്യാമ്പിലെ ഹവീൽദാർ സച്ചിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ക്യാമ്പിലെ ക്വട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങൾ കാരണമാണ് സച്ചിൻ ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം.