മുംബൈ സ്വദേശി കണ്ണന്‍ മണിക്കാണ് വെടിയേറ്റത്.
കര്‍ണ്ണാടക-കേരള അതിര്‍ത്തിയിലെ ഉള്ളാള്‍ ബാങ്ക് കവര്‍ച്ചയില്‍ തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയ്ക്ക് നേരെ പൊലീസ് വെടിയുതിര്‍ത്തു. മുംബൈ സ്വദേശി കണ്ണന്‍ മണിക്കാണ് വെടിയേറ്റത്. ബിയര്‍ ബോട്ടില്‍ പൊട്ടിച്ച പ്രതി പൊലീസിനെ അക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് വെടിയുതിര്‍ത്തത്.
സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് കുത്തേറ്റു. അക്രമികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച സ്ഥലത്ത് തെളിവെടുപ്പ് നടക്കുന്നതിടെയാണ് പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചത്. പ്രതിയുടെ കാലിനാണ് പൊലീസ് വെടിയുതിര്‍ത്തത്.
ആക്രമണത്തില്‍ പരിക്കേറ്റ പൊലീസുകാരെയും പ്രതിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കണ്ണന്‍ മണിയെയും സംഘത്തെയും പിടികൂടിയത് തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ നിന്നാണ്.
ജനുവരി 17നാണ് മംഗളൂരുവിലെ ഉള്ളാള്‍ സഹകരണ ബാങ്കില്‍ നിന്ന് പ്രതികള്‍ സ്വര്‍ണവും പണവും കവര്‍ന്നത്. ജീവനക്കാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി 12 കോടിയോളം വില വരുന്ന സ്വര്‍ണവും അഞ്ച് ലക്ഷം രൂപയുമാണ് സംഘം ബാങ്കില്‍ നിന്നും കൊള്ളയടിച്ചത്.