fbwpx
മഴ കാരണം കാഴ്ച മങ്ങിയത് അപകടത്തിലേക്ക് നയിച്ചു, പതിനൊന്ന് പേർ ഇടുങ്ങിയിരുന്നത് ആഘാതം കൂട്ടി; ആർടിഒ
logo

ന്യൂസ് ഡെസ്ക്

Posted : 03 Dec, 2024 02:41 PM

കെഎസ്ആർടിസി ജീവനക്കാരുടെ ഭാഗത്ത് വീഴ്ചയില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും ആർടിഒ വ്യക്തമാക്കി

KERALA


ആലപ്പുഴ കളർകോട് അപകടത്തിന് കാരണം വിദ്യാർഥികൾ സഞ്ചരിച്ച കാർ മഴയത്ത് തെന്നിമാറിയതാകാമെന്ന നിഗമനവുമായി ആർടിഒ. മഴ കാരണം കാഴ്ച മങ്ങിയതും അപകടത്തിലേക്ക് നയിച്ചു. കാറിൽ പതിനൊന്ന് പേർ ഇടുങ്ങിയിരുന്നത് അപകടത്തിൻ്റെ ആഘാതം കൂട്ടിയെന്നും ആർടിഒ വ്യക്തമാക്കി. അപകടത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താനും ആലപ്പുഴ കളക്ടർ ആർടിഒയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്.


ALSO READ: ആലപ്പുഴയിലെ നവജാത ശിശുവിന്റെ വൈകല്യം; ആശയവിനിമയം നടത്തുന്നതിൽ ഡോക്ടർമാർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്


കെഎസ്ആർടിസിയെ മറികടന്ന് വന്ന വാഹനത്തെ കണ്ട് വെട്ടിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. കുട്ടികൾ സഞ്ചരിച്ച വാഹനത്തിന് സാധാരണയിൽ കവിഞ്ഞ വേഗത ഉണ്ടാകാനാണ് സാധ്യതയെന്നും ആർടിഒ വ്യക്തമാക്കി. വിദ്യാർഥികൾക്ക് അനധികൃതമായാണ് വാഹനം നൽകിയതെന്നാണ് സംശയം. വാഹന ഉടമ ഫോൺ ഓഫ് ചെയ്തിരിക്കുകയാണ്. കെഎസ്ആർടിസി ജീവനക്കാരുടെ ഭാഗത്ത് വീഴ്ചയില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും ആർടിഒ വ്യക്തമാക്കി.

അതേസമയം, വാഹനാപകടത്തിൽ പരുക്കേറ്റ മൂന്ന് വിദ്യാർഥികളിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. മറ്റ് രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വിദ്യാർഥികളുടെ ചികിത്സയുമായി ബന്ധപ്പെട്ട് മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ടെന്നും വീണാ ജോർജ് വ്യക്തമാക്കി.

ALSO READ: ആശുപത്രികളിൽ സ്കാനിങ് മെഷീൻ മാത്രം പോരാ സ്പെഷലിസ്റ്റ് ഡോക്ടർമാർ കൂടി വേണം: ആവശ്യവുമായി കെജിഎംഒഎ


അപകടത്തിൽ മരിച്ച അഞ്ച് വിദ്യാർഥികളുടെയും പൊതുദർശനം കഴിഞ്ഞതോടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ട് നൽകി. വണ്ടാനം മെഡിക്കൽ കോളേജിലായിരുന്നു പൊതുദർശനം നടത്തിയത്. പോസ്റ്റ്മാർട്ടം നടപടികൾക്ക് ശേഷമാണ് മൃതദേഹങ്ങൾ മെഡിക്കൽ കോളേജിലെത്തിച്ചത്. പാലക്കാട് സ്വദേശി ശ്രീദീപ്, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കണ്ണൂർ സ്വദേശി മുഹമ്മദ് ജബ്ബാർ, ആലപ്പുഴ ആയുഷ് ഷാജി, മലപ്പുറം സ്വദേശി ദേവാനന്ദ് എന്നിവർക്കാണ് ജീവൻ നഷ്ടമായത്.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ആരോഗ്യ മന്ത്രി വീണാ ജോർജ്, സംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, കൃഷി മന്ത്രി പി. പ്രസാദ് എന്നിവർ പൊതുദർശനത്തിൽ പങ്കെടുത്തു. മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരും അനുശോചനമറിയിച്ചു.

KERALA
സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപം; യൂട്യൂബർക്കെതിരെ പരാതി നൽകി പി.പി. ദിവ്യ
Also Read
user
Share This

Popular

KERALA
NATIONAL
'സഗൗരവം' യു.ആര്‍. പ്രദീപ്, 'ദൈവനാമത്തില്‍' രാഹുല്‍ മാങ്കൂട്ടത്തില്‍; പുതിയ എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു