എൻഐഎ കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസുകളിലെ പ്രതികൾക്കാണ് ജാമ്യം ലഭിച്ചിരിക്കുന്നത്
പോപുലർഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട കേസിൽ 17 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു .സംസ്ഥാന നേതാക്കളുൾപ്പെടെയുള്ള ഒൻപത് പേരുടെ ജാമ്യാപേക്ഷ തള്ളി. പാലക്കാട് ആര്‍എസ്എസ് നേതാവ് ശ്രീനിവാസൻ കൊലപാതക കേസിലെ പ്രതികളായ പോപുലർ ഫ്രണ്ട് പ്രവർത്തകർ ഉള്‍പ്പടെയുള്ളവർക്കാണ് ജാമ്യം അനുവദിച്ചത്. സംസ്ഥാന നേതാക്കളായ കരമന അഷറഫ് മൗലവി, യഹിയ തങ്ങൾ ,നൗഷാദ് , അഷ്റഫ്, അൻസാരി, മുഹമ്മദാലി , സദ്ദാം , റൗഫ്, അബ്ദുൾ സത്താർ എന്നിവർക്ക് ജാമ്യം നിഷേധിച്ചു.
പോപുലർ ഫ്രണ്ട് നിരോധനത്തെ തുടർന്ന് ശ്രീനിവാസൻ വധക്കേസും എൻഐഎ ഏറ്റെടുത്തിരുന്നു. എൻഐഎ കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസുകളിലെ പ്രതികൾക്കാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. അതേസമയം, ജാമ്യം അനുവദിച്ചിരിക്കുന്നത് കര്‍ശന ഉപാധികളോടെയാണ്. ജാമ്യം നേടിയ പ്രതികള്‍ക്ക് ഒരു മൊബൈല്‍ നമ്പര്‍ മാത്രമേ ഉപയോഗിക്കുവാൻ സാധിക്കുകയുള്ളു. മൊബൈല്‍ ഫോണ്‍ നമ്പര്‍ എന്‍ഐഎ അന്വേഷണ ഉദ്യോഗസ്ഥന് നല്‍കണം. പ്രതികളുടെ മൊബൈലില്‍ ലൊക്കേഷന്‍ എപ്പോഴും ഓണ്‍ ആയിരിക്കണം. പ്രതികളുടെ ലൊക്കേഷന്‍ എന്‍ഐഎയ്ക്ക് തിരിച്ചറിയാനാവണം. പാസ്പോർട്ട് കോടതിയിൽ ഏൽപിക്കണം, ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ ആഴചയിൽ ഒരിക്കൽ ഹാജരാകണം, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.