fbwpx
കുഞ്ഞിനെ കൊന്നതോ? കണ്ണൂരിൽ നാലുമാസം പ്രായമുള്ള കുഞ്ഞിൻ്റെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനം
logo

ന്യൂസ് ഡെസ്ക്

Last Updated : 18 Mar, 2025 12:32 PM

കുഞ്ഞിൻ്റെ മൃതശരീരം വീട്ടിലെ കിണറിൽ പൊങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു

KERALA


കണ്ണൂരിൽ നാല് മാസം പ്രായമുള്ള കുഞ്ഞിൻ്റെ മരണം കൊലപാതകമെന്ന് പ്രാമിക നിഗമനം. കണ്ണൂർ പാപ്പിനിശേരിയിൽ ഇന്ന് രാവിലെയോടൊണ് കുഞ്ഞിൻ്റെ മൃതദേഹം താമസസ്ഥലത്തെ കിണറ്റിൽ നിന്നും കണ്ടെത്തിയത്. തമിഴ്നാട് സ്വദേശികളായ മുത്തു- അക്കലു ദമ്പതികളുടെ കുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കളെ ചോദ്യം ചെയ്യൽ നടപടി പുരോഗമിക്കുകയാണ്. മരിച്ചതിന് ശേഷം കിണറ്റിൽ വീണതാണോ, വെള്ളത്തിൽ മുങ്ങി മരിച്ചതാണോ എന്നതിൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. 


ALSO READകണ്ണൂരിൽ നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ; മൃതദേഹം കിണറ്റിൽ


അമ്മയ്‌ക്കൊപ്പം കിടന്ന കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞു കൊണ്ടാണ് തെരച്ചിൽ ആരംഭിച്ചത്. കുഞ്ഞിനെ കാണാനില്ലെന്ന വിവരം സഹോദരൻ്റെ മകളാണ് വീട്ടുകാരെ അറിയിച്ചത്. സമീപത്തെ കുറ്റിക്കാട്ടിൽ ഉൾപ്പെടെ പരിശോധന നടത്തിയിരുന്നു. പിന്നീട് കുഞ്ഞിൻ്റെ മൃതശരീരം വീട്ടിലെ കിണറിൽ പൊങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സമീപത്ത് ഉണ്ടായിരുന്ന ബംഗാൾ സ്വദേശികളാണ് കുഞ്ഞിൻ്റെ മൃതദേഹം പുറത്തെടുത്തത്.



KERALA
പട്ടികജാതി ജീവനക്കാർക്കായി പ്രത്യേക ഹാജർ പുസ്തകം ; ആലപ്പുഴ കളക്ടറേറ്റിൽ ജാതി വിവേചനമെന്ന് പരാതി
Also Read
user
Share This

Popular

KERALA
MALAYALAM MOVIE
മരണം വെള്ളത്തിൽ മുങ്ങിയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; പാപ്പിനിശേരിയിൽ കൊല്ലപ്പെട്ട കുഞ്ഞിനെ പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കരിക്കും