മൂന്ന് മാസത്തിനിടെ ഏകദേശം 100 രൂപയുടെ വർധനവാണ് വാണിജ്യ സിലിണ്ടറിന് ഉണ്ടായത്.
പാചക വാതക വില വർദ്ധിപ്പിച്ചു. വാണിജ്യ സിലിണ്ടറിന് 48 രൂപയാണ് വർധിപ്പിച്ചത്. പുതിയ വില ഇന്നു മുതൽ പ്രാബല്യത്തിൽ വരും. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് വില വർദ്ധിപ്പിച്ചിട്ടല്ല.
മൂന്ന് മാസത്തിനിടെ ഏകദേശം 100 രൂപയുടെ വർധനവാണ് വാണിജ്യ സിലിണ്ടറിന് ഉണ്ടായത്. പാചകവാതകവില സെപ്റ്റംബറിൽ 39 രൂപ കൂട്ടിയിരുന്നു. 19 ഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില 1749 രൂപയായി.