12ഉം മൂന്നും വയസുള്ള രണ്ട് കുട്ടികളുമായാണ് ഇവർ കടന്നുകളഞ്ഞത്.
കോഴിക്കോട് ഉജ്ജ്വല ഹോമിൽ കഴിയുന്ന നാടോടി സ്ത്രീകൾ കടന്നുകളഞ്ഞു. കുട്ടികളുമായി ഭിക്ഷാടനം നടത്തിയതിന് പിടിക്കപ്പെട്ട സ്ത്രീകളാണ് ഓടി രക്ഷപെട്ടത്. 12ഉം മൂന്നും വയസുള്ള രണ്ട് കുട്ടികളുമായാണ് ഇവർ കടന്നുകളഞ്ഞത്.
രണ്ടുദിവസം മുമ്പാണ് രാജസ്ഥാന്‍ സ്വദേശികളായ സ്ത്രീകള്‍ ഉജ്ജ്വല ഹോമില്‍ നിന്ന് രക്ഷപ്പെടുന്നത്. നേരത്തേ പൊലീസ് നടത്തിയ പരിശോധനയിൽ കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയ ഇവർ പിടിയിലാവുകയായിരുന്നു. തുടര്‍ന്ന് ഇവരെ കോഴിക്കോട്ടെ പെഗ്ഗി സെന്ററില്‍ പാര്‍പ്പിച്ചു. അഞ്ച് ദിവസത്തിന് ശേഷം ഉജ്ജ്വല ഹോമിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഉജ്ജ്വല ഹോമിൻ്റെ ഭാഗത്ത് നിന്നും ഏതെങ്കിലും തരത്തിലുള്ള വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടോ എന്നതടക്കം സിഡബ്ല്യുസി പരിശോധിക്കുന്നുണ്ട്.