fbwpx
മുകേഷിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം; പൊലീസിന് നേരെ കല്ലെറിഞ്ഞ് പ്രവർത്തകർ; പ്രതിപക്ഷ മാർച്ചിൽ സംഘർഷം
logo

ന്യൂസ് ഡെസ്ക്

Last Updated : 28 Aug, 2024 02:59 PM

റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകരുടെ മാർച്ച് പൊലീസ് തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്.

KERALA

എം. മുകേഷ് എംഎൽഎ


ലൈംഗികാരോപണങ്ങൾക്ക് പിന്നാലെ കൊല്ലം എംഎൽഎ എം.മുകേഷ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ എംഎൽഎ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി(ആർ.വൈ.എഫ്) പ്രവർത്തകരുടെ മാർച്ച് പൊലീസ് തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. പിന്നാലെ ആർ.വൈ.എഫ് പ്രവർത്തകർ പൊലീസിന് നേരെ കല്ലേറ് നടത്തി. മൂന്ന് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. മഹിളാ മോർച്ചാ പ്രവർത്തകരും മുകേഷിൻ്റെ രാജി ആവശ്യപ്പെട്ട് റോഡ് ഉപരോധിച്ചു.

എം.മുകേഷ് എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ നടത്തുന്ന സമര പരിപാടികൾ നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ് . എംഎൽഎ ഓഫീസിന് മുന്നിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡ് മറികടന്നതോടെ മൂന്ന് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്നാണ് പൊലീസിന് നേരെ ആർ.വൈ.എഫ് പ്രവർത്തകർ കല്ലേറ് നടത്തിയത്.

ALSO READ: മുകേഷ് സാംസ്‌കാരിക മേഖലയിലെ മാലിന്യം; പുറത്തുവരാത്ത ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പേരുണ്ടാകുമെന്ന് തീര്‍ച്ച: ഷാനിമോള്‍ ഉസ്മാന്‍

യുഡിഎഫ് പ്രവർത്തകരും മഹിളാ മോർച്ചാ പ്രവർത്തകരും എംഎൽഎയുടെ ഓഫീസിലേക്ക് മാർച്ച് നടത്തി. ദേശീയ പാത ഉപരോധിച്ച് മഹിളാ മോർച്ചാ പ്രവർത്തകർ പ്രതിഷേധിച്ചു. യുവമോർച്ചാ പ്രവർത്തകർ എംഎൽഎ ഓഫീസിനുള്ളിൽ കയറി റീത്ത് വെച്ച് പ്രതിഷേധിച്ചു.

അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങൾ ബ്ലാക്ക് മെയ്‌ലിങ്ങാണെന്നാണ് മുകേഷിൻ്റെ വാദം. ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഉയര്‍ത്തി 2018-ല്‍ ഇതേ രാഷ്ട്രീയ നാടകം അരങ്ങേറിയിട്ടുണ്ട്. പൊതുസമൂഹം അത് തള്ളിക്കളഞ്ഞതാണെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു. പരാതിക്കാരി പണം ആവശ്യപ്പെട്ട് തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും തനിക്കെതിരെ നടക്കുന്ന ബ്ലാക്മെയിലിംഗ് തന്ത്രങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങാന്‍ തയാറല്ലെന്നും മുകേഷ് വ്യക്തമാക്കി. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും മുകേഷ് പറഞ്ഞു.

ALSO READ: 'മിനു മുനീറിന്റേത് ബ്ലാക്ക് മെയിലിംഗ്, പണം ആവശ്യപ്പെട്ടു'; നിയമ നടപടി സ്വീകരിക്കുമെന്ന് മുകേഷ്


പ്രതിപക്ഷ ആരോപണങ്ങളിൽ രാഷ്ട്രീയ പിന്തുണ ലഭിച്ചില്ലെന്ന പരാതിയും മുകേഷ് ഉയർത്തുന്നുണ്ട്. സിപിഎം എംഎൽഎ ആയതുകൊണ്ട് മാത്രമാണ് തനിക്കെതിരെ ആരോപണങ്ങൾ ഉയരുന്നതെന്നും നേതാവ് പറഞ്ഞു. സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയേറ്റിൽ ഉയർന്ന വിമർശനങ്ങൾക്ക് പിന്നാലെയാണ് എം മുകേഷ് നേതൃത്വത്തെ പരാതി അറിയിച്ചത്.


CRICKET
35 പന്തിൽ 100; ഫാസ്റ്റസ്റ്റ് സെഞ്ചുറിയുമായി റെക്കോർഡിട്ട് ഐപിഎല്ലിലെ 'അൺസോൾഡ്' താരം
Also Read
user
Share This

Popular

KERALA
NATIONAL
മുണ്ടക്കൈ പുനരധിവാസം: ഇപ്പോള്‍ പുറത്തുവിട്ട ലിസ്റ്റ് അന്തിമമല്ല; എല്ലാ ദുരന്തബാധിതരെയും കാണുന്നത് ഒരുപോലെ: കെ. രാജന്‍