fbwpx
'എന്നെ സാമ്പത്തികമായി കബളിപ്പിച്ചത് രാജേഷല്ല, മുന്‍ ഭര്‍ത്താവ്'; പാര്‍ട്ടിക്ക് പരാതി നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കി സംവിധായിക രത്തീന
logo

ന്യൂസ് ഡെസ്ക്

Last Updated : 03 Apr, 2025 04:19 PM

തനിക്ക് വേണ്ടി പരാതി കൊടുക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും രത്തീന പറഞ്ഞു.

KERALA


സിപിഐഎം അഖിലന്ത്യോ പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്ന് യു.കെ പ്രതിനിധിയായെത്തിയ രാജേഷ് കൃഷ്ണയെ പുറത്താക്കിയെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് സംവിധായിക രത്തീന. സിനിമാ നിര്‍മാതാവ് കൂടിയായ രാജേഷ് കൃഷ്ണയ്‌ക്കെതിരെ രത്തീന പാര്‍ട്ടിയില്‍ നല്‍കിയ പരാതിയുടെ  അടിസ്ഥാനത്തിലാണ് സമ്മേളനത്തിൽ നിന്ന് രാജേഷ് കൃഷ്ണയെ തിരിച്ചയച്ചതെന്ന വാർത്തകളോടായിരുന്നു സംവിധായികയുടെ പ്രതികരണം. 

വാര്‍ത്തകളില്‍ കാണുന്നത് പോലെ തന്നെ ആരും സാമ്പത്തികമായി കബളിപ്പിച്ചിട്ടില്ല. പാര്‍ട്ടിക്കോ മാധ്യമങ്ങള്‍ക്കോ അത്തരത്തില്‍ ഒരു പരാതി നല്‍കിയിട്ടില്ലെന്നും രത്തീന ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. തനിക്ക് വേണ്ടി പരാതി കൊടുക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും രത്തീന പറഞ്ഞു.


ALSO READ: രാജീവിന്റെ രാഷ്ട്രീയം അദ്ദേഹത്തെ രക്ഷിക്കട്ടെ, എന്റെ രാഷ്ട്രീയം എന്നെയും; കൂടിക്കാഴ്ചയ്ക്ക് പിന്നാലെ വെള്ളാപ്പള്ളി നടേശന്‍


തനിക്ക് ജീവിതത്തില്‍ ആകെ നേരിട്ട സാമ്പത്തിക ചൂഷണം ഭര്‍ത്താവായിരുന്ന ആളില്‍ നിന്നാണ്. അതിനാണ് താന്‍ കോടതിയെ സമീപിച്ചതെന്നും അതില്‍ തനിക്ക് അനുകൂലമായി 2,25,50000 രൂപ തിരികെ നല്കാന്‍ നാല് മാസം മുന്‍പ് കോടതി വിധി വന്നതാണെന്നും രത്തീന ചൂണ്ടിക്കാട്ടുന്നു.

പാര്‍ട്ടിയെയും മാധ്യമങ്ങളെയും ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെങ്കില്‍ അതില്‍ തനിക്ക് ഒരു പങ്കും ഇല്ല. ഈ കാര്യത്തില്‍ ഇനി ഒരു പ്രതികരണം ഉണ്ടായിരിക്കുന്നതല്ല. വേണ്ടി വന്നാല്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും രത്തീന പോസ്റ്റില്‍ പറയുന്നു.

രത്തീന സംവിധാനം ചെയ്ത ചിത്രമായ പുഴുവിന്റെ സഹനിര്‍മാതാവുകൂടിയാണ് രാജേഷ് കൃഷ്ണ. രത്തീനയെ സാമ്പത്തികമായി കബളിപ്പിച്ചെന്ന് കാണിച്ച് അവരുടെ മുന്‍ ഭര്‍ത്താവ് രാജേഷിനെതിരെ പാര്‍ട്ടിക്ക് പരാതി നല്‍കിയിരുന്നെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇത്തരം പരാതികളുടെ അടിസ്ഥാനത്തിലാണ് രാജേഷിനെ മടക്കി അയച്ചതെന്നും സൂചനകളുണ്ടായിരുന്നു. നിര്‍മാതാവ് കൂടിയായ രാജേഷ് കൃഷ്ണ യുകെയിലെ എഐസിയെ പ്രതിനിധീകരിച്ചാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ എത്തിയിരുന്നത്.



ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം



മധുരയില്‍ നടക്കുന്ന സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിലെ ചില സംഭവങ്ങളില്‍ എന്റെ പ്രതികരണത്തിനായി ചില മാധ്യമങ്ങള്‍ സമീപിച്ചിരുന്നു. എന്റെ പേരിലുള്ള പരാതിയില്‍ ചില നടപടികളുണ്ടായി എന്ന് ചൂണ്ടിക്കാട്ടിയാണ് മാധ്യമങ്ങള്‍ പ്രതികരണം ആരാഞ്ഞത്. അത് ശരി വയ്ക്കുന്ന ചില മാധ്യമ റിപ്പോര്‍ട്ടുകളും കാണാനിടയായി.

കൂടാതെ ഈ സംഭവവുമായി ബന്ധപ്പെട്ട് ചില ആളുകള്‍ നടത്തുന്ന പ്രസ്താവനകളും എനിക്ക് നേരെ വിരല്‍ ചൂണ്ടുന്ന സാഹചര്യത്തിലാണ് ഈ പോസ്റ്റ്. വാര്‍ത്തകളില്‍ കാണുന്നതുപോലെ എന്നെ ആരും സാമ്പത്തികമായി കബളിപ്പിച്ചിട്ടില്ല.പാര്‍ട്ടിക്കോ മാധ്യമങ്ങള്‍ക്കോ ഞാന്‍ അത്തരം ഒരു പരാതി കൊടുത്തിട്ടില്ല. എനിക്കുവേണ്ടി പരാതി കൊടുക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല.

എനിക്ക് ജീവിതത്തില്‍ ആകെ നേരിട്ട സാമ്പത്തിക ചൂഷണം എന്റെ ഭര്‍ത്താവായിരുന്ന ആളില്‍ നിന്നാണ് . അതിന് ഞാന്‍ കോടതിയെയാണ് സമീപിച്ചത് . അതില്‍ എനിക്ക് അനുകൂലമായി 2,25,50000 രൂപ തിരികെ നല്കാന്‍ നാല് മാസം മുന്‍പ് കോടതി വിധി വന്നതുമാണ്.

പാര്‍ട്ടിയെയും മാധ്യമങ്ങളെയും ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെങ്കില്‍ അതില്‍ എനിക്ക് ഒരു പങ്കും ഇല്ല. ഈ കാര്യത്തില്‍ ഇനി ഒരു പ്രതികരണം ഉണ്ടായിരിക്കുന്നതല്ല. വേണ്ടി വന്നാല്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്.



WORLD
ദുരിതം, അനിശ്ചിതത്വം; 250ഓളം യാത്രക്കാര്‍ തുര്‍ക്കിയിലെ വിമാനത്താവളത്തില്‍ കുടുങ്ങിയിട്ട് 40 മണിക്കൂര്‍
Also Read
user
Share This

Popular

WORLD
KERALA
WORLD
പട്ടാളനിയമം പ്രഖ്യാപിച്ചത് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി; ദക്ഷിണ കൊറിയ പ്രസിഡന്റ് യൂന്‍ സൂക് യോള്‍ പുറത്ത്