മുന്‍പ് എസ്‌പിയെ പൊതുവേദിയില്‍ വെച്ച് പി.വി. അന്‍വർ രൂക്ഷമായി വിമർശിച്ചിരുന്നു
മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്. ശശിധരനും നിലമ്പൂർ എംഎല്‍എ പി.വി. അൻവറും തമ്മിലുള്ള പോര് മുറുകുന്നു. എസ്‌പി ഓഫീസിലേക്കെത്തിയ എംഎല്‍എയെ സുരക്ഷാ ഉദ്യോഗസ്ഥൻ അകത്തേക്ക് തടഞ്ഞു.
എസ്‌പിയുടെ വസതിയില്‍ നിന്നും മരം മുറിച്ച് കടത്തുന്നുണ്ടെന്നും ഇത് പരിശോധിക്കാനാണ് എത്തിയതെന്നുമായിരുന്നു എംഎല്‍എയുടെ ആരോപണം. സുരക്ഷാ ഉദ്യോഗസ്ഥർ അകത്തേക്ക് കടത്തിവിടാത്തതിനെ തുടർന്ന് എംഎല്‍എ പരിശോധനയ്ക്ക് നില്‍ക്കാതെ മടങ്ങുകയായിരുന്നു.
മുന്‍പ് എസ്‌പിയെ പൊതുവേദിയില്‍ വെച്ച് പി.വി അന്‍വർ രൂക്ഷമായി വിമർശിച്ചിരുന്നു. 27 മിനിട്ടാണ് എസ്‌പിക്ക് വേണ്ടി കാത്തിരുന്നതെന്നും, മോഷണക്കേസിൽ അടക്കം പരാതി നൽകിയിട്ടും അന്വേഷണം നടത്താത്ത ഉദ്യോഗസ്ഥരുടെ പെരുമാറ്റം പൊലീസ് സേനയ്ക്ക് നാണക്കേടാണ് എന്നുമായിരുന്നു അൻവറിന്‍റെ ആരോപണം.
എംഎല്‍എയുടെ വിമർശനങ്ങള്‍ക്ക് മറുപടി പറയാതെ എസ്. ശശിധരൻ ഐപിഎസ് വേദി വിടുകയായിരുന്നു. തുടർന്ന് എംഎല്‍എ മാപ്പ് പറയണമെന്ന് ഐപിഎസ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സമൂഹ മാധ്യമങ്ങളില്‍ കേരളത്തിന്‍റെയും മലപ്പുറത്തിന്‍റെയും മാപ്പുകള്‍ പങ്കുവെച്ചായിരുന്നു അന്‍വർ പ്രതികരിച്ചത്.