fbwpx
'സ്‌പ്ലെന്‍ഡര്‍ ചതിക്കില്ല ആശാനെ, ഒപ്പം എത്തും'; തരുണ്‍ മൂര്‍ത്തിയോട് രാഹുല്‍ മാങ്കൂട്ടത്തില്‍
logo

ന്യൂസ് ഡെസ്ക്

Posted : 22 Mar, 2025 12:00 PM

എമ്പുരാന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്ത സമയത്തും തരുണ്‍ മൂര്‍ത്തി രസകരമായൊരു ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ചിരുന്നു. പൃഥ്വിരാജിന് തരുണ്‍ അയച്ച മെസേജാണ് അന്ന് വാര്‍ത്തയായത്

MALAYALAM MOVIE


മലയാളി പ്രേക്ഷകര്‍ മോഹന്‍ലാലിന്റെ രണ്ട് വ്യത്യസ്തമാര്‍ന്ന സിനിമകള്‍ക്കായി കാത്തിരിക്കുകയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാനും തരുണ്‍ മൂര്‍ത്തിയുടെ തുടരും എന്ന ചിത്രവും. എമ്പുരാന്‍ എന്ന ചിത്രം റിലീസിന് മുന്നെ തന്ന ഇന്ത്യന്‍ സിനിമയില്‍ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. മാര്‍ച്ച് 27ന് റിലീസ് ചെയ്യുന്ന ചിത്രത്തിനായി ആവേശത്തോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഖുറേഷി അബ്‌റാം എന്ന അവതാരത്തിന് ശേഷം ഷണ്‍മുഖം എന്ന ടാക്‌സി ഡ്രൈവറായാണ് മോഹന്‍ലാല്‍ തുടരും ചിത്രത്തില്‍ എത്തുന്നത്. കഴിഞ്ഞ ദിവസം തുടരും ചിത്രത്തിന്റെ ഒരു പോസ്റ്റര്‍ ശ്രദ്ധ നേടിയിരുന്നു. സ്‌പ്ലെന്‍ഡര്‍ ഓടിച്ച് പോകുന്ന മോഹന്‍ലാലായിരുന്നു പോസ്റ്ററില്‍ ഉണ്ടായിരുന്നത്. ഇന്നലെ പൃഥ്വിരാജ് ഹെലികോപ്ടറിന് മുന്നിലൂടെ നടന്ന് വരുന്ന ഖുറേഷി അബ്‌റാമിന്റെ പോസ്റ്ററും പങ്കുവെച്ചിരുന്നു. ഈ രണ്ട് പോസ്റ്ററുകളും പങ്കുവെച്ചുകൊണ്ട് തരുണ്‍ രസകരമായൊരു കാര്യം ഫേസ്ബുക്കില്‍ കുറിച്ചു.

'ഈ പടക്കളത്തിലേക്കാണല്ലോ ദൈവമേ സ്‌പ്ലെന്‍ഡറും കൊണ്ട് ഇറങ്ങിയത്' എന്നായിരുന്നു തരുണിന്റെ കുറിപ്പ്. അതിന് രാഹുല്‍ മാങ്കൂട്ടത്തില്‍ നല്‍കിയ മറുപടി കമന്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'സ്‌പ്ലെന്‍ഡര്‍ ചതിക്കില്ല ആശാനെ, ഇതു ആ ചോപ്പറിന് ഒപ്പം എത്തും' എന്നാണ് രാഹുല്‍ മറുപടി നല്‍കിയത്. നിമിഷ നേരം കൊണ്ട് തന്നെ കമന്റ് വൈറലായിരിക്കുകയാണ്. പോസ്റ്റിന് താഴെ നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്.


ALSO READ: ഈ പടക്കളത്തിലേക്കാണല്ലോ ദൈവമേ സ്‌പ്ലെന്‍ഡറും കൊണ്ട് ഇറങ്ങിയത്: തരുണ്‍ മൂര്‍ത്തി




എമ്പുരാന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്ത സമയത്തും തരുണ്‍ മൂര്‍ത്തി രസകരമായൊരു ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ചിരുന്നു. പൃഥ്വിരാജിന് തരുണ്‍ അയച്ച മെസേജാണ് അന്ന് വാര്‍ത്തയായത്. 'ഇനി ഞാന്‍ എന്തു ചെയ്യും' എന്നാണ് ട്രെയ്‌ലര്‍ കണ്ട ശേഷം തരുണ്‍ പൃഥ്വിരാജിന് മെസേജ് അയച്ചത്. അതിന് പൃഥ്വി താന്‍ തുടരും സിനിമയ്ക്കായി കാത്തിരിക്കുകയാണ് എന്നാണ് മറുപടി നല്‍കിയത്. അതിന് ശേഷമാണ് ഇന്നലെ തരുണ്‍ വീണ്ടും പുതിയ പോസ്റ്റുമായി എത്തിയത്.


എമ്പുരാനില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരു കുടുംബ ചിത്രമാണ് തരുണിന്റെ തുടരും. സാധാരണക്കാരനായ മോഹന്‍ലാലിനെയാണ് തുടരും സിനിമയില്‍ നിന്ന് പ്രേക്ഷകര്‍ക്കായി ലഭിക്കാന്‍ പോകുന്നത്. റാന്നിയിലെ ഒരു ഗ്രാമത്തില്‍ ജീവിക്കുന്ന ഷണ്‍മുഖം എന്ന ടാക്‌സി ഡ്രൈവറും അയാളുടെ കുടുംബവുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഇരു സിനിമകളിലും തീര്‍ത്തും വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളായി നടന്‍ എത്തുമ്പോള്‍ അത് ആരാധകര്‍ക്ക് ഇരട്ടി സന്തോഷത്തിനുള്ള വക നല്‍കുന്നുണ്ട്.

കെ ആര്‍ സുനിലാണ് തുടരും ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത്. തരുണ്‍ മൂര്‍ത്തിയാണ് തിരക്കഥ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായിരുന്നു. 2 മണിക്കൂറും 46 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. മെയ് മാസത്തില്‍ ചിത്രം തിയേറ്ററിലെത്തുമെന്നും സൂചനയുണ്ട്. അതേസമയം എമ്പുരാന്‍ തീയറ്ററിലെത്തുന്നതിനൊപ്പം തുടരും ചിത്രത്തിന്റെ ട്രെയ്‌ലറും റിലീസ് ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

IPL 2025
IPL 2025 | CSK vs MI | ചെന്നൈയ്ക്ക് സൂപ്പർ തുടക്കം;മുംബൈയെ പരാജയപ്പെടുത്തിയത് 4 വിക്കറ്റിന്; അരങ്ങേറ്റ മത്സരത്തില്‍ 3 വിക്കറ്റുമായി വിഘ്നേഷ് പുത്തൂർ
Also Read
user
Share This

Popular

WORLD
KERALA
WORLD
ഗാസയില്‍ ആശുപത്രിക്ക് നേരെ ബോംബാക്രമണം; ഹമാസ് ഉന്നത നേതാവ് ഇസ്മായില്‍ ബര്‍ഹൂമിനെ വധിച്ച് ഇസ്രയേല്‍