കണ്ണൂരിൽ ബംഗാൾ സ്വദേശിയെ കുത്തിക്കൊന്നു; അതിഥി തൊഴിലാളിയായ പ്രതി പിടിയിൽ
logo

ന്യൂസ് ഡെസ്ക്

Last Updated : 23 Mar, 2025 10:19 PM

ഇവർ താമസിച്ചിരുന്ന കെട്ടിടത്തിൻ്റെ മുകൾ നിലയിലേക്ക് ഇസ്മായിലിനെ പ്രതി വിളിച്ച് വരുത്തിയിന് ശേഷം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു

KERALA


കണ്ണൂരിൽ ബംഗാൾ സ്വദേശിയെ കുത്തിക്കൊന്നു. മൊറാഴ കൂളിച്ചാലിൽ താമസിക്കുന്ന ഇസ്മായിലാണ് കൊല്ലപ്പെട്ടത്. തൊട്ടടുത്ത മുറിയിൽ താമസിക്കുന്ന ഗുഡ്ഡു എന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് കൊലപാതകം നടത്തിയത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വളപട്ടണം പൊലീസ് പ്രതിയെ പിടികൂടി.


ALSO READകാറിൽ നിന്ന് പണം കവർന്നെന്ന പരാതിയിൽ ട്വിസ്റ്റ്; കവർച്ചാ നാടകം കടം വാങ്ങിയ 40 ലക്ഷം തിരിച്ച് നൽകാൻ കഴിയാത്തതിനാൽ


രാത്രി എട്ടുമണിയോടെയാണ് സംഭവം നടക്കുന്നത്. ഇവർ താമസിച്ചിരുന്ന കെട്ടിടത്തിൻ്റെ മുകൾ നിലയിലേക്ക് ഇസ്മായിലിനെ പ്രതി വിളിച്ച് വരുത്തിയിന് ശേഷം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൃത്യം നടത്തിയതിന് ശേഷം  പ്രതി ഓട്ടോയിൽ കയറി രക്ഷപ്പെടുകയായിരുന്നു. നടത്തിയിരുന്നു.

കൊലപാതകം ശ്രദ്ധയിൽ പെട്ടതോടുകൂടി ഇയാൾ കയറിയ ഓട്ടോറിക്ഷാ ഡ്രൈവറെ ബന്ധപ്പെടുകയും, കൊലപാതകം നടത്തിയതിന് ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നയാളാണ് ഓട്ടോയിൽ ഉള്ളതെന്നും വിവരം നൽകുകയായിരുന്നു. വളപട്ടണം ഭാഗത്തേക്കാണ് ഓട്ടോ പോകുന്നത് എന്നറിഞ്ഞതോടെ വളപട്ടണം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. തളിപ്പറമ്പ് പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


KERALA
ഈ കേസ് ഞങ്ങളെ സെറ്റില്‍മെന്റിന് പ്രേരിപ്പിക്കാനായി മെനഞ്ഞ തന്ത്രം, വഞ്ചനാകേസ് ആരോപണം നിഷേധിച്ച് ഷാന്‍ റഹ്‌മാന്‍
Also Read
Share This