fbwpx
റെയിൽവെ ട്രാക്കിൽ പൊട്ടിത്തെറി, വെടിവെപ്പ്; പാകിസ്ഥാനിൽ മൂന്നിടങ്ങളിലായി നടന്ന ഭീകരാക്രമണങ്ങളിൽ 38 പേർ കൊല്ലപ്പെട്ടു
logo

ന്യൂസ് ഡെസ്ക്

Last Updated : 26 Aug, 2024 07:38 PM

പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ വർഷങ്ങളായി നിലനിൽക്കുന്ന സംഘർഷത്തിൻ്റെ ഫലമായാണ് ഇന്ന് ആക്രമണങ്ങളുണ്ടായത്

WORLD

ഭീകര സംഘം കത്തിച്ച ട്രക്കുകൾ


പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ മൂന്നിടങ്ങളിലായി നടന്ന ആക്രമണത്തിൽ 38 പേർ കൊല്ലപ്പെട്ടു. അജ്ഞാതസംഘം നടത്തിയ വെടിവെപ്പ്, റെയിൽവെ ട്രാക്കിലെ സ്ഫോടനം, പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ വെടിവെപ്പ് എന്നിങ്ങനെ മൂന്നോളം ഭീകരാക്രമണങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ബലൂചിസ്ഥാൻ പ്രവിശ്യയിൽ വർഷങ്ങളായി നിലനിൽക്കുന്ന സംഘർഷത്തിൻ്റെ ഫലമായാണ് ആക്രമണങ്ങളുണ്ടായതെന്നാണ് പ്രഥാമിക നിഗമനം. സംഭവത്തിൽ അപലപിച്ച് പാകിസ്ഥാൻ പ്രസിഡൻ്റ് ആസിഫ് അലി സർദാരിയും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും രംഗത്തെത്തി. 

ഇന്ന് രാവിലെ ബലൂചിസ്ഥാനിലെ മുസാഖേൽ ജില്ലയിൽ നടന്ന ആക്രമണത്തിൽ 23 ബസ് യാത്രികർ കൊല്ലപ്പെട്ടതിന് പിന്നാലെ വീണ്ടും ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യുകയായിരുന്നു. പഞ്ചാബ് പ്രവിശ്യയിൽ നിന്നുള്ള യാത്രക്കാരാണ് അജ്ഞാതസംഘത്തിൻ്റെ ആക്രമണത്തിൽ കൊലപ്പെട്ടത്. മുസാഖേലിലെ ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന ബസ്, തോക്കുധാരികളായ അക്രമി സംഘം തടഞ്ഞു നിർത്തുകയായിരുന്നു.

യാത്രക്കാരെ നിർബന്ധിച്ച് പുറത്തിറക്കിയ ശേഷം ആക്രമി സംഘം തിരിച്ചറിയിൽ കാർഡ് പരിശോധിച്ചു. തുടർന്ന് പഞ്ചാബ് പ്രവിശ്യയിൽ നിന്നുള്ള 23 യാത്രക്കാരെ വെടിവെച്ചു കൊന്നു. ആക്രമണത്തിന് പിന്നിൽ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ഗ്രൂപ്പെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. 

ALSO READ: ഗാസയിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ; 28 പേർ കൊല്ലപ്പെട്ടു

ഹൈവേയിലൂടെ സഞ്ചരിച്ചിരുന്ന മറ്റ് വാഹനങ്ങളും ഭീകരർ തടഞ്ഞു നിർത്തി. ഏകദേശം പത്ത് ട്രക്കുകൾ കത്തിച്ചതായാണ് റിപ്പോർട്ട്. അവയുടെ ഡ്രൈവർമാരും കൊല്ലപ്പെട്ടു. പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പിന്നാലെ ബലൂചിസ്ഥാനിലെ ക്വാലത്ത് ജില്ലയിൽ നടന്ന വെടിവെപ്പിൽ പൊലീസ് ഉദ്യോഗസ്ഥരും അഞ്ച് വഴിയാത്രക്കാരും ഉൾപ്പെടെ ഒമ്പത് പേർ വെടിയേറ്റ് മരിച്ചു. അതേദിവസം തന്നെ ബോലാനിൽ റെയിൽവേ ട്രാക്ക് പൊട്ടിത്തെറിച്ച് ആറ് പേർ കൊല്ലപ്പെട്ടു. 

ആക്രമണത്ത് പിന്നാലെ പാകിസ്ഥാൻ പ്രസിഡൻ്റ് ആസിഫ് അലി സർദാരിയും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും അപലപിച്ചു. ഒരു തരത്തിലുമുള്ള ഭീകരവാദവും പാകിസ്ഥാനിൽ അംഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഭീകരരെ കണ്ടെത്തുമെന്നും കൊല്ലപ്പെട്ടവർക്ക് നീതി ഉറപ്പാക്കുമെന്നും ബലൂചിസ്ഥാൻ മുഖ്യമന്ത്രി സർഫറാസ് ബുഗ്തിയും അറിയിച്ചു. 


WORLD
ക്രിസ്‌തുമസ് മാർക്കറ്റിൽ കാർ പാഞ്ഞുകയറിയ സംഭവം: മരണം അഞ്ചായി, പത്തിലധികം ആളുകൾ ഗുരുതരാവസ്ഥയിൽ
Also Read
user
Share This

Popular

NATIONAL
KERALA
വ്യക്തിഹത്യ നടത്തുന്നു, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു; പുഷ്പ 2 വിവാദത്തില്‍ വികാരഭരിതനായി അല്ലു അര്‍ജുന്‍