ഉദയനിധി സ്റ്റാലിന്‍ തമിഴ്നട് ഉപമുഖ്യമന്ത്രിയാകുന്നവെന്ന വാര്‍ത്തയെ കുറിച്ച് പ്രതികരണം ചോദിച്ചപ്പോഴായിരുന്നു നടന്‍റെ മറുപടി
ഉദയനിധി സ്റ്റാലിന്‍ തമിഴ്നാട് ഉപമുഖ്യമന്ത്രിയാകുന്നവെന്ന വാര്‍ത്തയെ കുറിച്ച് പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട് ക്ഷുഭിതനായി നടന്‍ രജനികാന്ത്. രാഷ്ട്രീയ സംബന്ധമായ ചോദ്യങ്ങള്‍ തന്നോട് ചോദിക്കരുതെന്നായിരുന്നു പ്രതികരണം. പുതിയ ചിത്രമായ വേട്ടയ്യന്‍ സിനിമയുടെ പ്രീ റിലീസ് ഈവന്‍റില്‍ പങ്കെടുക്കാന്‍ ചെന്നൈയിലെത്തിയ നടനോട് വിമാനത്താവളത്തില്‍ വെച്ചായിരുന്നു മാധ്യമങ്ങളുടെ രാഷ്ട്രീയ ചോദ്യം. രജനികാന്തിന്‍റെ പ്രതികരണം ഓൺലൈന്‍ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. 'ഉദയനിധി ഉപമുഖ്യമന്ത്രി ആകുന്നതില്‍ രജനികാന്തിന് അമര്‍ഷം' എന്ന രീതിയിലാണ് ചിലര്‍ ഈ വീഡിയോ പ്രചരിപ്പിച്ചത്.
ALSO READ : ഉപമുഖ്യമന്ത്രിയാകാൻ ഉദയനിധി സ്റ്റാലിൻ; സത്യപ്രതിജ്ഞ ഉടൻ ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ
പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി ഉദയനിധി തന്നെ രംഗത്തെത്തി. രജനികാന്തിന്‍റെ പ്രതികരണ വീഡിയോയുടെ തമ്പ് നെയില്‍ കണ്ട് താന്‍ ഞെട്ടിപ്പോയെന്നായിരുന്നു ഉദയനിധിയുടെ പ്രതികരണം.
ALSO READ : എന്തുകൊണ്ട് മൗനം? ഹേമ കമ്മിറ്റിയില്‍ വാ തുറക്കാത്ത ഇന്ത്യയിലെ സൂപ്പര്‍താരങ്ങളെ പരാമര്‍ശിച്ച് ബിബിസി
'റോഡിലൂടെ നടന്നുപോകുന്നവര്‍ക്ക് മുന്നില്‍ മൈക്ക് നീട്ടി ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നതിലുള്ള നിങ്ങളുടെ അഭിപ്രായം ചോദിക്കുകയാണ്. എന്നോട് ചോദിക്കുന്നതില്‍ ഒരു ശരിയുണ്ട്. സിനിമ ഷൂട്ടിങ്ങിനായി വിമാനത്താവളത്തിലേക്ക് പോയ അദ്ദേഹത്തെ തടഞ്ഞുനിര്‍ത്തി ഈ ചോദ്യം ചോദിക്കുന്നത് ശരിയാണോ? രാഷ്ട്രീയ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ആഗ്രഹമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ തെറ്റിദ്ധാരണാജനകമായ വാര്‍ത്തകളാണ് പ്രചരിപ്പിക്കുന്നത് ഒരു പൊതുചടങ്ങ് കഴിഞ്ഞതിന് പിന്നാലെയാണ് ഞാന്‍ ഫോണ്‍ തുറന്ന് നോക്കിയത്. ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നതില്‍ രജിനികാന്തിന് അമര്‍ഷം എന്ന തലക്കെട്ട് കണ്ടപ്പോള്‍ ഭയന്നുപോയി. ഔദ്യോഗികമായ പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല. എല്ലാം തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണ്. '
ഉദയനിധി പറഞ്ഞു.