ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് കുഞ്ഞിനെ ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
കോട്ടയത്ത് റമ്പൂട്ടാൻ കുരു തൊണ്ടയിൽ കുടുങ്ങി എട്ടു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാലാ മീനച്ചിൽ സുനിൽ ലാൽ-ശാലിനി ദമ്പതികളുടെ മകൻ ബദരീനാഥാണ് മരിച്ചത്.
റമ്പൂട്ടാൻ പഴം പൊളിച്ച് നൽകുന്നതിനിടെ കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് കുഞ്ഞിനെ ഉടനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ALSO READ: തിരുവല്ലയിൽ ഗർഭസ്ഥ ശിശു ചവിട്ടേറ്റു മരിച്ചു; അമ്മയുടെ ആൺ സുഹൃത്ത് അറസ്റ്റിൽ
അതേസമയം, തിരുവല്ലയിൽ ഒപ്പം താമസിച്ചിരുന്ന യുവാവ് ഗർഭിണിയായ യുവതിയുടെ വയറ്റിൽ ചവിട്ടിയതിനെ തുടർന്ന് അഞ്ച് മാസം പ്രായമായ ഗർഭസ്ഥ ശിശു മരിച്ചു. തിരുവല്ല കാരാത്രയിലാണ് സംഭവം ഉണ്ടായത്. പ്രതി പൊടിയാടി സ്വദേശി വിഷ്ണു ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും തമ്മിലുള്ള തർക്കമാണ് വഴക്കിൽ കലാശിച്ചത്. യുവതി അപകടനില തരണം ചെയ്തെന്നാണ് വിവരം.