ഓൺലൈൻ വഴി മാത്രം ഭക്തർ വരണമെന്നത് അംഗീകരിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു
ശബരിമല പ്രക്ഷോഭത്തിനുള്ള വേദിയാക്കരുതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സർക്കാർ സ്പോട്ട് ബുക്കിങ് നടപ്പിലാക്കണം. നിയന്ത്രണങ്ങൾ ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുത്. ഓൺലൈൻ വഴി മാത്രം ഭക്തർ വരണമെന്നത് അംഗീകരിക്കില്ല. അമിതമായ ബസ് ചാർജ് ഒഴിവാക്കണം. ഇക്കാര്യങ്ങളില്‍ സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും. സ്ഥാനാര്‍ഥിയെ പറ്റി ആലോചന ഉണ്ടായിട്ടില്ല, കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ശബരിമലയില്‍ മണ്ഡലകാലത്ത് സ്പോട്ട് ബുക്കിങ് നടപ്പാക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ചര്‍ച്ച നടത്തി. തീരുമാനത്തിനെതിരെ പ്രതിഷേധം വ്യാപകമായതോടെ ഓൺലൈൻ ബുക്കിങ് മാത്രമെന്ന തീരുമാനം മാറ്റിയേക്കുമെന്നാണ് സൂചന. പമ്പയില്‍ 10,000 പേര്‍ക്ക് സ്പോട്ട് ബുക്കിങ് നടത്താനുള്ള സൗകര്യം ഒരുക്കാനാണ് ദേവസ്വത്തിന്‍റെ ആലോചന.