കഴിഞ്ഞ ഞായറാഴ്ച കോഴിക്കോട് നാദാപുരം വളയത്തായിരുന്നു സംഭവം
വിവാഹാഘോഷത്തിനിടെ അപകടകരമായി വാഹനമോടിച്ച് റീൽസ് ചിത്രീകരണം നടത്തിയ വാഹനം ഓടിച്ച ഏഴ് പേർ പിടിയിൽ. അഞ്ച് വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഏഴ് വാഹനങ്ങളും പൊലീസ് തിരിച്ചറിഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച കോഴിക്കോട് നാദാപുരം വളയത്തായിരുന്നു സംഭവം. കാറിന്റെ ഡോറിൽ ഇരുന്നും, മുകളിൽ പൂത്തിരികത്തിച്ചും, പടക്കം പൊട്ടിച്ചുമായിരുന്നു സാഹസികയാത്ര. സാമൂഹിക മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്തത്.