fbwpx
വർഗീയത നിങ്ങളെ തന്നെ വിഴുങ്ങുമെന്ന് ഓർമ വേണം; ലീഗിന് മുന്നറിയിപ്പുമായി മുഖ്യമന്ത്രി
logo

ന്യൂസ് ഡെസ്ക്

Last Updated : 04 Jan, 2025 07:16 AM

നാല് വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കാൻ ഒരു കാലത്തും ഞങ്ങൾ തയ്യാറല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

KERALA


ലീഗിൻ്റെ ഇപ്പോഴത്തെ നീക്കം വലിയ വിനാശകരമാണ് എന്ന് ഓർക്കുന്നത് നല്ലതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും വിമർശിച്ച മുഖ്യമന്ത്രി ലീഗിന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. 

ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും യുഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. വർഗീയത നിങ്ങളെ തന്നെ വിഴുങ്ങുമെന്ന് ഓർമ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. താനൂരിൽ സിപിഎം മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 


ALSO READ: 'തൃശൂരില്‍ ജൂലൈയില്‍ കാലവര്‍ഷക്കെടുതിയില്‍ ഉണ്ടായത് ഗുരുതര നാശനഷ്ടം'; നഷ്ടപരിഹാരം ഉടന്‍ വിതരണം ചെയ്യുമെന്ന് മന്ത്രി കെ. രാജന്‍


മുസ്ലീം സമുദായത്തിലെ ഭൂരിഭാഗവും ഒരു കാലത്തും ജമാ അത്തെ ഇസ്ലാമിയെ അംഗീകരിച്ചിട്ടില്ല. പാലക്കാട് തെരഞ്ഞെടുപ്പ് വിജയത്തിൽ ആദ്യം ആഹ്ളാദ പ്രകടനം നടത്തിയത് എസിഡിപിഐ ആണ്. ലീഗ് ഇതിന് കീഴ്‌പ്പെട്ടുകൊണ്ടിരിക്കുന്നു. എന്നാൽ നാല് വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കാൻ ഒരു കാലത്തും തങ്ങൾ തയ്യാറല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


ALSO READ: "പൊളിയുന്ന കമ്പനിയിൽ നിക്ഷേപം നടത്തുക സാമ്പത്തിക വിദഗ്ധർ"; തോമസ് ഐസക്കിനെ പരിഹസിച്ച് വി.ഡി. സതീശൻ


കോർപ്പറേറ്റുകൾക്കു വേണ്ടിയുള്ള ഭരണമാണ് കേന്ദ്രത്തിൻ്റേത്. നവ ഉദാരവൽക്കരണം അതിതീവ്രമായി നരേന്ദ്ര മോദി നടപ്പാക്കുന്നു. കോൺഗ്രസിൻ്റെ സൃഷ്ടിയാണ് നവ ഉദാരവൽക്കരണമെന്നും മുഖ്യമന്ത്രി വിമർശിച്ചു. 

KERALA
പി.വി. അന്‍വർ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാൻഡിൽ
Also Read
user
Share This

Popular

KERALA
KERALA
പി.വി. അന്‍വർ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാൻഡിൽ